തുർക്കി
തുർക്കി, തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയൻ പെനിൻസുലയിലും തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ്.തലസ്ഥാനം അങ്കാറ ആണ്, ഇസ്താംബുൾ ആണ് ഏറ്റവും വലിയ നഗരം.കിഴക്കൻ യൂറോപ്പിലും പശ്ചിമ ഏഷ്യയിലും ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുർക്കിരാജ്യത്തിന്റെ യൂറോപ്യൻ ഭാഗങ്ങൾ ത്രേസ് എന്നും ഏഷ്യൻ ഭാഗങ്ങൾ അനറ്റോളിയ എന്നും അറിയപ്പെടുന്നു.ഈ വിഭാഗങ്ങളെ മാർമറ കടൽ, ബോസ്ഫറസ് കടലിടുക്ക്, ഡാർഡനെൽസ് കടലിടുക്ക് എന്നിവ ചേർന്ന് വേർതിരിക്കുന്നു.തുർക്കിയുടെ അതിരുകൾ വടക്ക് കരിങ്കടൽ; കിഴക്ക് ജോർജിയ, അർമേനിയ, ഇറാൻ; തെക്ക് ഇറാഖ്, സിറിയ, മെഡിറ്ററേനിയൻ കടൽ; പടിഞ്ഞാറ് ഈ(ഏ)ജിയൻ കടൽ, ഗ്രീസ്, ബൾഗേറിയ എന്നിങ്ങനെയാണ്.
Read article