Map Graph

ജാർവിസ് ദ്വീപ്

ജാർവിസ് ദ്വീപ് 1.75 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഒരു പവിഴ ദ്വീപാണ്. തെക്കൻ പസഫിക് സമുദ്രത്തിൽ 0°22′S 160°01′W എന്ന സ്ഥാനത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഹവായിക്കും കുക്ക് ദ്വീപുകൾക്കും ഏകദേശം മദ്ധ്യത്തിലാണിത്. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഇൻകോർപ്പറേട് ചെയ്യപ്പെടാത്തതും ഓർഗനൈസ് ചെയ്യാത്തതുമായ ഒരു പ്രദേശമാണ്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ് ദേശീയ വന്യജീവി രക്ഷാകേന്ദ്രം എന്ന നിലയിൽ ഈ ദ്വീപ് സംരക്ഷിക്കുന്നത്. മറ്റു പവിഴ അറ്റോളുകളിൽ നിന്നും വ്യത്യസ്തമായി ജാർവിസ് ദ്വീപിലെ ലഗൂൺ പൂർണ്ണമായും ഉണങ്ങിയതാണ്.

Read article
പ്രമാണം:JarvisISS008-E-14052.PNGപ്രമാണം:Pacific_Ocean_laea_location_map.svgപ്രമാണം:Map_of_Kiribati_CIA_WFB.png