Map Graph

ജബൽ‌പൂർ

മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു പട്ടണമാണ് ജബൽ‌പൂർ .(ഹിന്ദി: जबलपुर). ജബൽ‌പൂർ ജില്ലയുടെ ഭരണകൂടത്തിന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2001 ലെ കണക്കെടുപ്പ് പ്രകാരം ജബൽ‌പൂർ ഇന്ത്യയിലെ 27 മത്തെ വലിയ നഗരമാണ്.. ലോകത്താകമാനം ഉള്ള കണക്കേടുപ്പ് പ്രകാരം ജബൽ‌പൂർ 325 മത്തെ വലിയ നഗരമാണ്. 2020 ഓടെ, ജബൽ‌പൂർ ലോകത്തെ വലിയ പട്ടണങ്ങളിൽ 294-അം സ്ഥാനത്ത് എത്തുമെന്ന് കരുതുന്നു.. ഏറ്റവും കൂടുതൽ വളർച്ച നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ജബൽ‌പൂർ 121 മത്തെ സ്ഥാനത്താ‍ണ്.. April 1, 2007 ൽ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. 9001 സർട്ടിഫികറ്റ് ലഭിച്ച ജില്ലയാണ് ജബൽ‌പൂർ.

Read article
പ്രമാണം:India-locator-map-blank.svg