Map Graph

ഗുണ്ടൽപേട്ട്

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലുള്ള ചാമരാജനഗർ ജില്ലയിലെ ഒരു പട്ടണമാണ്‌ ഗുണ്ടൽ‌പേട്ട്. മൈസൂർ-ഊട്ടി/മൈസൂർ-കോഴിക്കോട് പാതയിൽ നിന്ന് 56 കി.മീ. ദൂരത്തിലും ബാംഗ്ലൂരിൽനിന്ന് 200 കി.മീ. ദൂരത്തിലുമായാണ്‌ ഈ കൊച്ചു പട്ടണം സ്ഥിതിചെയ്യുന്നത്. ഗുണ്ടൽ‌പേട്ടിൽ നിന്നും ബന്ദിപൂരിലേക്കുള്ള ഗതാഗത പാത വളരെ ദുർഘടമായതാണ്‌. ഊട്ടിയിൽനിന്നും കോഴിക്കോട്ടേക്കുള്ള പാതയിൽ കർണാടക സംസ്ഥാനത്തിൽ പെടുന്ന ഒടുവിലത്തെ പട്ടണമാണ്‌ ഗുണ്ടൽ‌പേട്ട്. തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഗുണ്ടൽപേട്ട്. സുൽത്താൻ ബത്തേരിയാണ് കേരളത്തിലുള്ള ഏറ്റവും അടുത്ത സ്ഥലം. ഗുണ്ടൽ‌പേട്ടിൽ നിന്നും 16 കി.മീ. ദൂരത്തിലാണ്‌ ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ കാര്യാലയം നിലകൊള്ളുന്നത്.

Read article
പ്രമാണം:India-locator-map-blank.svg