ഗംഗാനദി
ഏഷ്യയിലെ പ്രധാന നദിഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്. ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ'പത്മ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗംഗാജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് ഭാരതീയരുടെ- പ്രത്യേകിച്ച്, ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതസ്ഥരുടെ വിശ്വാസം. ദൈർഘ്യത്തിൽ ഏഷ്യയിൽ പതിനഞ്ചാമത്തേയും, ലോകത്തിൽ മുപ്പത്തിയൊമ്പതാമത്തെയും സ്ഥാനമാണ് ഗംഗയ്ക്കുള്ളത്. ഇന്ത്യ, ബംഗ്ലാദേശ് എന്നിവയാണ് ഗംഗയൊഴുകുന്ന പഥത്തിലെ രാജ്യങ്ങൾ. ആര്യന്മാരുടെ വിശുദ്ധദേശമായിരുന്ന ആര്യാവർത്തം ഗംഗയുടെ തീരത്തായിരുന്നുവെന്ന് കരുതുന്നു.
Read article