Map Graph

കോക്കസസ് പർവതം

കൊക്കേഷ്യ മേഖലയിൽ കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിൽ യുറേഷ്യയിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് കോക്കസസ് പർവ്വതം. കോക്കസസ് പർവ്വതത്തിന്റെ പ്രധാന പ്രദേശങ്ങൾ അടങ്ങുന്ന വടക്ക് ഭാഗത്തെ ഗ്രേറ്റർ കോക്കസസ് എന്നും ഏകദേശം 600 കിലോമീറ്റർ ഉയരമുള്ള തെക്ക് ഭാഗത്തെ ലെസ്സർ കോക്കസസ് എന്നും വിളിക്കുന്നു. ഇവ രണ്ടും അടങ്ങിയതാണ് കോക്കസസ് പർവ്വത നിരകൾ. റഷ്യൻ നഗരമായ സോച്ചിയുടെ സമീപത്തുള്ള തെക്കൻ റഷ്യയിലെ പടിഞ്ഞാറൻ കോക്കസസിൽ നിന്ന് പടിഞ്ഞാറ്-വടക്കുപടിഞാറ് മുതൽ കിഴക്ക്- തെക്കുകിഴക്കായിയാണ് കോക്കസസ് പർവ്വതം സ്ഥിതിചെയ്യുന്നത്. കരിങ്കടലിന്റെ വടക്കുകിഴക്കൻ കര മുതൽ കാസ്പിയൻ കടൽക്കരയിലുള്ള അസർബെയ്ജാന്റെ തലസ്ഥാന നഗരമായ ബാകു വരെയും വ്യാപിച്ചു കിടക്കുകയാണ് കോക്കസസ് പർവ്വതം. ഗ്രേറ്റർ കോക്കസസിന് തെക്ക് വശത്തായി സമാന്തരമായി 100 കിലോമീറ്റർ വ്യപിച്ച് കിടക്കുകയാണ് ലെസ്സർ കോക്കസസ്. ഗ്രേറ്റർ കോക്കസസിനെയും ലെസ്സർ കോക്കസസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നത് ജോർജ്ജിയയിലെ ലിഖി മലനിരയാണ്. ഇവ സുറാമി മലനിര എന്നും അറിയപ്പെടുന്നുണ്ട്. ഇത് കോക്കസസ് പർവ്വതത്തിന്റെ ഭാഗമാണ്. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് 1,926 മീറ്റർ( 6,319 അടി) ഉയരമാണുള്ളത്. ലിഖി മലനിരകളുടെ പടിഞ്ഞാറും കിഴക്കും കോൾക്കിസ് സമതലവും കുർ അറാസ് നദീതട പ്രദേശവുമാണ്. ദക്ഷിണപശ്ചിമ ജോർജ്ജിയയിലുള്ള മെസ്‌ഖേതി പർവ്വത നിര - Meskheti Range ) ലെസ്സർ കോക്കസസിന്റെ ഭാഗമാണ്. തെക്കുകിഴക്ക് ഭാഗത്തായി അറാസ് നദി ലെസ്സർ കോക്കസിനേയും താലിഷ് മലകളേയും വേർത്തിരിക്കുന്നു. ഇറാനേയും തെക്കുകിഴക്കൻ അസർബെയ്ജാനേയും വേർത്തിരിക്കുന്ന അതിർത്തയാണിത്. കോക്കസസ് പർവ്വത നിരയിലെ ഏറ്റവും വലിയ കൊടുമുടി ഗ്രേറ്റർ കോക്കസസിലെ മൗണ്ട് എൽബ്രസ് ആണ്. ഇതിന് സമുദ്ര നിരപ്പിൽ നിന്ന് 5,642 മീറ്റർ ഉയരമുണ്ട്. 2014ലെ വിന്റർ ഒളിമ്പിക്‌സിന് റഷ്യയിലെ സോച്ചിക്കടുത്തുള്ള മലനിരകൾ വേദിയായിട്ടുണ്ട്.

Read article
പ്രമാണം:Kavkasioni.JPGപ്രമാണം:Caucasus_topographic_map-en.svgപ്രമാണം:Mt_Elbrus_Caucasus.jpgപ്രമാണം:Comito.jpgപ്രമാണം:VittfarneGeorgien_155.jpgപ്രമാണം:Murov_mountain_in_Azerbaijan-Caucasus3.jpgപ്രമാണം:Chaukhi_mountain_(ჭაუხი).jpgപ്രമാണം:Салтинское_ущелье._Дагестан.jpgപ്രമാണം:Ushba_1879.jpg