Map Graph

കാസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം

കസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം ചിരൻ ഫോർട്ട് പാലസ് ദേശീയോദ്യാനം എന്ന പേരിലും അറിയപ്പെടുന്ന 390 ഏക്കർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം ഇന്ത്യയിലെ ഒരു സംസ്ഥാനമായ തെലംഗാണയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിലെ ജൂബിലി കുന്നുകളിലാണ് സ്ഥിതിചെയ്യുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന കസു ബ്രഹ്മാനന്ദ റെഡ്ഡിയുടെ പേരിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഈ പേർ ലഭിച്ചത്. 1998-ൽ കേന്ദ്രഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചതിനുശേഷമാണ് ആന്ധ്രപ്രദേശ് സംസ്ഥാന ഗവൺമെന്റ് ഇത് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ജൂബിലി കുന്നുകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ മയിലും മറ്റ് അനേകം മൃഗങ്ങളും കാണപ്പെടുന്നു. ഈ ദേശീയോദ്യാനത്തിലെ 56 ഹെക്ടർ പ്രദേശത്തുമാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ.

Read article
പ്രമാണം:Kbr_park.jpgപ്രമാണം:India_Telangana_location_map.svgപ്രമാണം:KBR_Park_Peacocks.JPGപ്രമാണം:KBR_Park_hours_sign.jpg