Map Graph

കാറ്റലോണിയ

സ്പെയ്നിലെ ഒരു സ്വയംഭരണസമൂഹമാണ് കാറ്റലോണിയ. തലസ്ഥാനം ബാഴ്സലോണ. മാഡ്രിഡ് കഴിഞ്ഞാൽ സ്പെയ്നിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ബാഴ്സലോണ. ബാഴ്സലോണ, ഗിരോണ, ല്ലെയിദ, റ്റാരഗോണ - ഇവയാണ് കാറ്റലോണിയയിലെ നാല് പ്രവിശ്യകൾ. ഫ്രാൻസും അൻഡോറയുമാണ് കാറ്റലോണിയയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. മെഡിറ്ററേനിയൻ കടലാണ് കാറ്റലോണിയയുടെ കിഴക്ക്. സ്വന്തം പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഇന്നാട്ടുകാർ കാറ്റലോണിയ സ്‌പെയിനിൽനിന്നു വിട്ടുപോകണം എന്ന ആവശ്യക്കാരാണ്. സ്‌പെയിനിലെ ഏറ്റവും സമ്പന്നവും വ്യവസായവത്കൃതവുമായ മേഖലയാണിത്. കാറ്റലാൻ, സ്പാനിഷ്, അറാനീസ് - ഇവയാണ് കാറ്റലോണിയയുടെ ഔദ്യോഗിക ഭാഷകൾ. കാറ്റലാൻ ചിഹ്നഭാഷയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

Read article
പ്രമാണം:Flag_of_Catalonia.svgപ്രമാണം:Coat_of_Arms_of_Catalonia.svgപ്രമാണം:Localización_de_Cataluña.svgപ്രമാണം:Roman_Aqueduct,_Tarragona_Spain.jpgപ്രമാണം:Sant_Climent_de_Taüll.jpgപ്രമാണം:Lleida_-_La_Seu_Vella_(des_de_Cappont)detalle.jpgപ്രമാണം:CatMCVPtoponims.svg