ഋഷികേശ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് ഋഷികേശം. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശം സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശം. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശത്തിൽ വെച്ചാണ്.
Read article