Map Graph

ഇ.റ്റി.എച്ച്. സൂറിച്ച്

ഇ.റ്റി.എച്ച്. സൂറിച്ച് ; ജർമ്മൻ: Eidgenössische Technische Hochschule Zürich) സ്വിറ്റ്സർലണ്ടിലെ സുറിച്ച് നഗരത്തിൽ സ്ഥിതിചെയ്യുന്ന സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് സർവ്വകലാശാലയാണ്. ഇതിന്റെ സഹോദരി സ്ഥാപനമായ EPFL നേപ്പോലെ, സ്വിറ്റ്സർലൻഡിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ്, എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൊമെയിൻ ന്റെ അവിഭാജ്യഘടകമായാണ് ഈ സർവ്വകലാശാല സ്ഥാപിതമായത്. 1854 ൽ സ്വിസ് ഫെഡറൽ ഗവൺമെന്റ് സ്ഥാപിച്ച ഈ വിദ്യാലയം, എൻജിനീയർമാർക്കും ശാസ്ത്രജ്ഞന്മാർക്കും വിദ്യാഭ്യാസം നൽകുകയെന്ന രാജ്യത്തിന്റെ ദൌത്വം നിറവേറ്റുവാനും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും മികവ് പുലർത്തുന്ന ഒരു ദേശീയ കേന്ദ്രമായി വർത്തിക്കുന്നതോടൊപ്പം ശാസ്ത്ര സമൂഹവും വ്യവസായവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു കേന്ദ്രം നൽകുകയെന്ന ഉദ്ദേശ്യത്തോടുംകൂടിയാണ് സ്ഥാപിക്കപ്പെട്ടത്.

Read article
Nearby Places
Thumbnail
ഫിഫ