Map Graph

അൻഗംമെഡില്ല ദേശീയോദ്യാനം

അൻഗംമെഡില്ല ദേശീയോദ്യാനം ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിലൊന്നാണിത്. 2006 ജൂൺ 6 ന് 7528 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം നിലവിൽ വന്നു. യഥാർത്ഥത്തിൽ അൻഗംമെഡില്ല 1988 ഫെബ്രുവരി 12 ന് പ്രഖ്യാപിക്കപ്പെട്ട മിന്നേരിയ-ഗിരിതലൈ വന്യജീവിസങ്കേതത്തിലെ വനസംരക്ഷണപ്രദേശമായിരുന്നു. ഈ ദേശീയോദ്യാനത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പരാക്രമസമുദ്രയിലെ ജലസംരക്ഷണത്തിനു വേണ്ടിയാണ് പ്രധാനമായും ഈ ദേശീയോദ്യാനം നിലവിൽ വന്നത്. അൻഗംമെഡില്ലയിൽ മിന്നേരിയ-ഗിരിതലൈയിലേയ്ക്കുള്ള ഒരു ജലസേചനസംഭരണി കൂടി കാണപ്പെടുന്നു. ഈ ജലസംഭരണിയിലേയ്ക്ക് ആവശ്യമുള്ള ജലത്തിന്റെ ഉറവിടം സുഡുകണ്ടയിൽ നിന്നുമാണ്. അമ്പൻ നദിയിൽ നിന്നുമാണ് സുഡുകണ്ടയിലേയ്ക്കുള്ള ജലം ലഭ്യമാകുന്നത്. തൊട്ടടുത്ത ദേശീയോദ്യാനങ്ങളിലെ ജന്തുജാലങ്ങളെയും ഈ ദേശീയോദ്യാനത്തിൽ കാണാൻ കഴിയുന്നു. പൊളന്നറുവ ജില്ലയിൽ കൊളംബോയിൽ നിന്നും 225 കിലോമീറ്റർ തെക്കു-കിഴക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.

Read article