Map Graph

അന്തർദേശീയ നീതിന്യായ കോടതി

ഐക്യ രാഷ്ട്ര സംഘടനയുടെ പ്രമുഖ നീതിന്യായ വിഭാഗമാണ്‌ അന്തർദേശീയ നീതിന്യായ കോടതി അല്ലെങ്കിൽ ലോക കോടതി (ഐ.സി.ജെ) എന്നറിയപ്പെടുന്നത്. നെതർലന്റിലെ ഹേഗിലുള്ള പീസ് പാലസാണ്‌ ഇതിന്റെ ആസ്ഥാനം. രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക എന്നിവയാണ്‌ ഇതിന്റെ പ്രധാന ധർമ്മം. അന്തർദേശീയ നീതിന്യായ കോടതി, അന്തർദേശീയ ക്രിമിനൽ കോടതിയുമായി ബന്ധമുള്ളതല്ല.

Read article
പ്രമാണം:Seal_of_the_International_Court_of_Justice.pngപ്രമാണം:International_Court_of_Justice_HQ_2006.jpgപ്രമാണം:Heckert_GNU_white.svg