അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
മൗറീൻ ഒ'ഹര (ജനനം മൗറീൻ ഫിറ്റ്സ്സൈമൻസ്; 17 ആഗസ്റ്റ് 1920 – 24 ഒക്ടോംബർ 2015) ഐറിഷ് അഭിനേത്രിയും ഗായികയുമാണ്. ചുവന്ന മുടികളുള്ള ഒ'ഹര തീക്ഷ്ണ വികാരങ്ങൾ നിറഞ്ഞ വികാരഭരിതമായ നായികാ കഥാപാത്രങ്ങളെയാണ് പാശ്ചാത്യ സാഹസിക സിനിമകളിൽ കൂടുതലും അഭിനയിച്ചിരുന്നത്. നിരവധി അവസരങ്ങളിൽ സംവിധായകനായ ജോൺ ഫോർഡ്, ദീർഘകാല സുഹൃത്തായ ജോൺ വെയ്ൻ എന്നിവരോടൊപ്പം അഭിനയിച്ചിരുന്നു. ഹോളീവുഡിന്റെ സുവർണ്ണകാലഘട്ടത്തിൽ ജീവിച്ചിരുന്ന നടികളിലൊരാളാണ് മൗറീൻ.
മൗറീൻ ഒ'ഹര | |
---|---|
ജനനം | Maureen FitzSimons 17 ഓഗസ്റ്റ് 1920 |
മരണം | 24 ഒക്ടോബർ 2015 95) Boise, Idaho, U.S. | (പ്രായം
അന്ത്യ വിശ്രമം | Arlington National Cemetery |
തൊഴിൽ | Actress, singer |
സജീവ കാലം |
|
ജീവിതപങ്കാളി(കൾ) | George H. Brown
(m. 1939; ann. 1941)Will Price
(m. 1941; div. 1953)Charles F. Blair, Jr.
(m. 1968; died 1978) |
കുട്ടികൾ | Bronwyn FitzSimons (born Bronwyn Bridget Price) 30 June 1944 – 25 May 2016 |
റനെലഗിലെ[1] ഡബ്ലിൻ സബർബ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ബീച്ച് വുഡ് അവന്യൂവിലെ ഒരു കത്തോലിക്ക കുടുംബത്തിൽ [2] ആണ് ഒ'ഹര വളർന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഒരു അഭിനേത്രി ആയി തീരാനായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്.
അവൾക്ക് 10 വയസ്സുള്ളപ്പോൾ തന്നെ രത് മൈൻസ് നാടക കമ്പനിയിൽ നിന്നും 14 വയസ്സുമുതൽ അബ്ബെ നാടക കമ്പനിയിൽ നിന്നും പരിശീലനം ലഭിച്ചിരുന്നു. അവൾക്ക് ഒരു സ്ക്രീൻ ടെസ്റ്റ് നൽകിയപ്പോൾ അത് തൃപ്തികരമല്ലായിരുന്നു. എന്നാൽ ചാൾസ് ലാഫ്ടൺ അവളെ കാണാനിടയാകുകയും 1939-ലെ ആൽഫ്രെഡ് ഹിറ്റ്ച്കോക്കിന്റെ ജമൈക്ക ഇൻ എന്ന ചലച്ചിത്രത്തിൽ കൂടെ അഭിനയിക്കാൻ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ആ വർഷം തന്നെയവൾ ദ ഹൻച്ബാക്ക് ഓഫ് നോട്ട്റി ഡേം എന്ന ഹോളിവുഡ് ചലച്ചിത്രത്തിൽ ലാഫ്ടണോടൊപ്പം അഭിനയിക്കുകയും ആർകെഒ പിക്ചേഴ്സുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. അവിടെ നിന്നവൾ ദീർഘകാലത്തെ ഔദ്യോഗിക ജീവിത വിജയത്തിനായി പോകുകയും അതിനിടയിൽ ദ ക്യൂൻ ഓഫ് ടെക്നികോളർ എന്ന നിക്ക് നെയിം നേടുകയും ചെയ്തു.
ഹൗ ഗ്രീൻ വാസ് മൈ വാലി (1941), ദ ബ്ലാക്ക് സ്വാൻ വിത്ത് ടൈറോൺ പവർ (1942), ദി സ്പാനിഷ് മെയിൻ (1945), സിൻബാദ് ദി സൈലർ (1947) ജോൺ പെയ്ൻ, നതറി വുഡ്, കോമൻകെ ടെറിട്ടറി (1950) മിറകിൾ ഓൺ 34 ത് സ്ട്രീറ്റ് (1947) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1950-ൽ നടൻ വേയ്നുമായി റിയോ ഗ്രാൻഡേ എന്ന ആദ്യ ചലച്ചിത്രത്തിൽ വളരെയടുത്ത് അഭിനയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അഭിനയിച്ച 1952-ലെ ദ ക്വയറ്റ് മാൻ,1957-ലെ ദ വിങ്സ് ഓഫ് ഈഗിൾസ് എന്നിവ അവളുടെ അറിയപ്പെടുന്ന ചലച്ചിത്രങ്ങളാണ്. ഇതിലെ അഭിനയത്തിനുശേഷം ഫോർഡുമായുള്ള ബന്ധം മോശമാകുകയാണ് ഉണ്ടായത്. വെയ്നുമായി അവൾക്കുണ്ടായിരുന്ന ശക്തമായ രസതന്ത്രത്തിന്റെ ഫലമായി അവരുടെ ബന്ധം വിവാഹം വരെയെത്തിയെന്നുവരെ അഭ്യൂഹങ്ങൾ പരന്നിരുന്നു.1960 കളിൽ ഒ'ഹര അമ്മ വേഷങ്ങൾ അഭിനയിക്കുന്നതിലേയ്ക്ക് തിരിയുകയും ചെയ്തു.
1961-ൽ ദ ഡെഡ് ലി കംപാനിയൻ, ദി പേരന്റ് ട്രാപ്പ് (1961), ദ റെയർ ബ്രീഡ് (1966) എന്ന ചലച്ചിത്രത്തിൽ പ്രായം ചെന്ന കഥാപാത്രങ്ങളാണ് അവൾ അവതരിപ്പിച്ചിരുന്നത്.1971-ൽ ചലച്ചിത്ര വ്യവസായത്തിൽ നിന്ന് വിരമിക്കുകയും അതിനുശേഷം ബിഗ് ജാക്ക് എന്ന ചലച്ചിത്രത്തിൽ വേയ്നിനോടൊപ്പം അവസാനമായി അഭിനയിക്കുകയും ചെയ്തു. എന്നാൽ 20 വർഷത്തിനുശേഷം വീണ്ടും 1991-ൽ ഒൺലി ദ ലോൺലി എന്ന ചലച്ചിത്രത്തിൽ ജോൺ കാൻഡിയോടൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു.
1970കൾക്കുശേഷം ഒ'ഹര മൂന്നാമത്തെ ഭർത്താവ് ചാൾസ് എഫ്. ബ്ലെയർ അമേരിക്കൻ വിർജിൻ ദ്വീപിലുള്ള സെയിന്റ് ക്രോയിക്സ്-ൽ ഒരു ഫ്ലൈയിംഗ് ബിസിനസ് നടത്താൻ സഹായിക്കുകയും ഒരു മാഗസിൻ എഡിറ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടത് വില്ക്കുകയും കൂടുതൽ സമയം ഐർലന്റിലുള്ള ഗ്ലെൻഗാരിഫിൽ അവർ ചിലവഴിക്കുകയും ചെയ്തു. മൂന്നു തവണ അവൾ വിവാഹിതയാകുകയും രണ്ടാം ഭർത്താവിൽ ബ്രൗൺവീൻ (1944-2016) എന്ന ഒരു മകളും അവൾക്ക് ഉണ്ടായിരുന്നു. 2004-ൽ ടിസ് ഹെർസൽഫ് എന്ന അവളുടെ ആത്മകഥ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ്സെല്ലിംഗ് പുസ്തകമായിരുന്നു അത്. 2014 നവംബറിൽ അവൾക്ക് ഒരു ഹോണററി അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. മൗറീൻ "ഹോളിവുഡിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നായി കണക്കാക്കുന്നു.
ഒ'ഹര1920 ആഗസ്റ്റ് 17 ന് ജനിച്ചു. [3] മൗറീൻ ഫിറ്റ്സ്സിമൻസ്സുമായി റാൻഗാഗിലെ ഡബ്ലിൻ തുറമുഖത്തെ ബീച്ച് അവെന്യൂവിൽ നിന്നാണ് അവളുടെ ജീവിതം തുടങ്ങുന്നത്.[4] "എനിക്ക് വളരെ പ്രതീക്ഷിക്കാവുന്നതിൽ ഏറ്റവും ശ്രദ്ധേയമായതും ഉന്നതമായതുമായ ഒരു കുടുംബത്തിൽ ജനിച്ചതാണെന്ന്" അവൾ പറഞ്ഞിരുന്നു. [5]ചാൾസ്, മാർഗരറ്റ് എന്നിവരുടെ ആറ് കുട്ടികളിൽ ഒ'ഹര രണ്ടാമത്തെ മകളായിരുന്നു. (നീ ലിൽബർൻ) ഫിറ്റ്സ്സിമൻസ് കുടുംബത്തിൽ ചുവന്ന തലമുടിയുള്ള ഒരേ ഒരു അംഗമായിരുന്നു ഒ'ഹര. [6]വസ്ത്രവ്യാപാരിയായ അവളുടെ അച്ഛൻ അവളെ ഷാംറോക്ക് റോവേഴ്സ് ഫുട്ബോൾ ക്ലബിലേയ്ക്ക് കൊണ്ടുവരികയും [7]ഒരു ടീമിനെ ഒ'ഹര കുട്ടിക്കാലം മുതൽ പിന്തുണയ്ക്കുകയും ചെയ്തു.[8]
അവളുടെ ഗാന മാധുര്യമുള്ള ശബ്ദം അമ്മയിൽ നിന്ന് പാരമ്പര്യമായി കൈമാറിക്കിട്ടിയതായിരുന്നു.[6]ഒരു ക്ലാസ്സിക്കൽ മുൻ ഗാനമേള ട്രൂപ്പ് പ്രവർത്തിച്ചിരുന്ന അവർ അറിയപ്പെടുന്ന വിജയകരമായ വസ്ത്രവ്യാപാരം നടത്തുകയും കൂടാതെ അവളുടെ ചെറുപ്പകാലത്ത് ഐർലന്റിലെ ഏറ്റവും സൗന്ദര്യമുള്ള വനിതയായും കണക്കാക്കിയിരുന്നു. എപ്പോഴൊക്കെയാണോ അമ്മ പുറത്തുപോകുന്നത് അപ്പോഴൊക്കെ പുരുഷന്മാർ അവരുടെ വീടിനടുത്തു കൂടി കടന്നുപോകുമ്പോൾ ഒരു ദർശനത്തിനായി നോക്കി കൊണ്ട് കടന്നുപോകുന്നത് അവൾ ശ്രദ്ധിക്കുകയുണ്ടായി.[3] പേഗ്ഗി, ഏറ്റവും പ്രായം കുറഞ്ഞ ചാൾസ്, ഫ്ലോറി, മാംഗോട്ട്, ജിമ്മി എന്നിവയായിരുന്നു ഒ'ഹരയുടെ സഹോദരങ്ങൾ. സിസ്റ്റേഴ്സിന്റെ ചാരിറ്റി സ്ഥാപനത്തിൽ പേഗ്ഗി തന്റെ ജീവിതം മതപരമായ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചു. [3]
{{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.