From Wikipedia, the free encyclopedia
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (ചുരുക്കെഴുത്ത് എൻ.സി.ബി ) കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു കേന്ദ്ര നിയമ നിർവ്വഹണ ഏജൻസിയും രഹസ്യാന്വേഷണ ഏജൻസിയുമാണ്. നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം മയക്കുമരുന്ന് കടത്തും നിയമവിരുദ്ധ വസ്തുക്കളുടെ ഉപയോഗവും നേരിടാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Narcotics Control Bureau നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ | |
---|---|
{{{logocaption}}} | |
ചുരുക്കം | എൻ.സി.ബി |
ആപ്തവാക്യം | Intelligence, Enforcement, Coordination |
അധികാരപരിധി | |
ദേശീയ ഏജൻസി (പ്രവർത്തന അധികാരപരിധി) | ഇന്ത്യ |
കേന്ദ്ര ഏജൻസി (പ്രവർത്തന അധികാരപരിധി) | ഇന്ത്യ |
പ്രവർത്തനപരമായ അധികാരപരിധി | ഇന്ത്യ |
നിയമപരമായ അധികാര പരിധി | ഇന്ത്യയിലുടനീളം |
ഭരണസമിതി | ആഭ്യന്തര മന്ത്രാലയം - ഇന്ത്യ |
പൊതു സ്വഭാവം |
|
പ്രവർത്തന ഘടന | |
അവലോകനം ചെയ്യുന്നത് | ഭാരത സർക്കാർ |
ആസ്ഥാനം | ന്യൂഡൽഹി |
കേന്ദ്ര മന്ത്രി ഉത്തരവാദപ്പെട്ട | |
മേധാവി |
|
1986-ൽ സ്ഥാപിതമായ ഈ ഏജൻസിക്ക്, സംസ്ഥാന സർക്കാരുകളുമായും മറ്റ് കേന്ദ്ര വകുപ്പുകളുമായും ഏകോപിപ്പിക്കുന്നതിനും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതകൾ നടപ്പിലാക്കുന്നതിനും അന്താരാഷ്ട്ര, വിദേശ മയക്കുമരുന്ന് നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്. [1] [2]
മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനും നിയമവിരുദ്ധമായ വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുമുള്ള രാജ്യത്തിന്റെ ചുമതലപ്പെട്ട മയക്കുമരുന്ന് നിയമ നിർവഹണ ഏജൻസിയും രഹസ്യാന്വേഷണ ഏജൻസിയുമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി).
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് എൻ.സി.ബി പ്രവർത്തിക്കുന്നത്. ഒരു ഐ.പി.എസ് അല്ലെങ്കിൽ ഐ.ആർ.എസ് ഓഫീസറായിരിക്കും എൻ.സി.ബിയുടെ ഡയറക്ടർ ജനറലായി നിയമിതിനാകുന്നത്. ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് എൻ.സി.ബി. പ്രവർത്തിക്കുന്നത്. എൻ.സി.ബിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.