നയൻതാര
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ (ജനനം: നവംബർ 18, 1984). മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.[അവലംബം ആവശ്യമാണ്] ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
ആദ്യകാലജീവിതം
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈസ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.
ചലച്ചിത്രജീവിതം
നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരനിലും[6], കമൽ സംവിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു.[7]
വിവാഹം
നയൻതാരയും,സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം 2022 ജൂൺ 9-ന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടന്നു.ബോളിവുഡ് അഭിനേതാക്കൾ ഷാറുഖ് ഖാൻ,നടന്മാരായ ദിലീപ്,സൂര്യ,വിജയ് സേതുപതി, കാർത്തി,ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.
അഭിനയിച്ച ചലച്ചിത്രങ്ങൾ
No | Year | Film | Role | Language | Notes |
---|---|---|---|---|---|
1 | 2003 | മനസ്സിനക്കരെ | ഗൌരി | മലയാളം | |
2 | 2004 | വിസ്മയത്തുമ്പത്ത് | റീത്ത മാത്യൂസ് | മലയാളം | |
3 | 2004 | നാട്ടുരാജാവ് | കത്രിന | മലയാളം | |
4 | 2005 | അയ്യാ | സെൽവി മാടസാമി | തമിഴ് | |
5 | 2005 | ചന്ദ്രമുഖി | ദുര്ഗ | തമിഴ് | |
6 | 2005 | തസ്കരവീരൻ | തങ്ക മണി | മലയാളം | |
7 | 2005 | രാപ്പകൽ | ഗൗരി | മലയാളം | |
8 | 2005 | ഗജിനി | ചിത്ര | തമിഴ് | |
9 | 2005 | ശിവകാശി | തമിഴ് | സ്പെഷ്യൽ അപ്പിയറൻസ് - 'കോടമ്പാക്കം ഏരിയ' സോംഗ് | |
10 | 2006 | കലവനിൻ കഥലി | ഹരിത | തമിഴ് | |
11 | 2006 | ലക്ഷ്മി | നന്ദിനി | തെലുഗു | |
12 | 2006 | ബോസ്സ് | അനുരാധ | തെലുഗു | |
13 | 2006 | വല്ലവാൻ | സ്വപ്ന | തമിഴ് | |
14 | 2006 | തലൈമാഗാൻ | മേഘാല | തമിഴ് | |
15 | 2006 | ഇ | ജ്യോതി | തമിഴ് | |
16 | 2007 | യോഗി | നന്ദിനി | തമിഴ് | |
17 | 2007 | ദുബായ് സീനു | മധുമതി | തെലുഗു | |
18 | 2007 | ശിവജി: ദി ബോസ്സ് | തമിഴ് | സ്പെഷ്യൽ അപ്പീരൻസ് ഇൻ "ബ്ബല്ലൈലക്ക " സൊങ്ങ് | |
19 | 2007 | തുളസി | വസുന്ധര റാം | തെലുഗു | |
20 | 2007 | ബില്ല | സാഷ | തമിഴ് | |
21 | 2008 | യാരടി നീ മോഹിനി | കീര്തി (കോമളവല്ലി ) | തമിഴ് | |
22 | 2008 | കുസെലൻ | നയൻതാര | തമിഴ് | |
23 | 2008 | കതനയകുട് | നയൻതാര | തെലുഗു | |
24 | 2008 | സത്യം | ദേവ നായകി | തമിഴ് | |
25 | 2008 | എഗൻ | മല്ലിക | തമിഴ് | |
26 | 2008 | ട്വന്റി:20 | ത്യന | മലയാളം | സ്പെഷ്യൽ അപ്പീരൻസ് |
27 | 2009 | വില്ല് | ജനവി | തമിഴ് | |
28 | 2009 | അന്ജനെയുല് | അഞ്ജലി | തെലുഗു | |
29 | 2009 | ആധവൻ | താര | തമിഴ് | |
30 | 2010 | അധുര്സ് | ചന്ദ്രകല | തെലുഗു | |
31 | 2010 | ബോഡിഗാർഡ് | അമ്മു അശോകാൻ | Malayalam | |
32 | 2010 | ഗോവ | വില്ലജ് ഗേൾ | തമിഴ് | സ്പെഷ്യൽ അപ്പീരൻസ് |
33 | 2010 | സിംഹ | ഗായത്രി | തെലുഗു | |
34 | 2010 | ബോസ്സ് എനഗിര ഭാസ്കരാൻ | ചന്ദ്രിക | തമിഴ് | |
35 | 2010 | എലെക്ട്ര | എലെക്ട്ര അലക്സാണ്ടർ | മലയാളം | |
36 | 2010 | സൂപ്പർ | ഇന്ദിര | കന്നഡലാംഗ്വേജ് & തെലുഗു | ദ്വിഭാഷാ ചിത്രം |
37 | 2011 | ശ്രി രാമ രാജ്യം | സീത | തെലുഗു & തമിഴ് | |
38 | 2012 | കൃഷ്ണം വന്ദേ ജഗട്ഗുരും | ദേവിക | തെലുഗു | |
39 | 2013 | എതിര് നീച്ചാൽ | തമിഴ് | സ്പെഷ്യൽ അപ്പീരൻസ് ഇൻ "ലോക്കൽ ബോയ്സ് " സൊങ്ങ് | |
40 | 2013 | ഗ്രീക് വീരുട് | സന്ധ്യ | തെലുഗു | |
41 | 2013 | രാജാ റാണി | രെഗിന | തമിഴ് | |
42 | 2013 | ആറംബം | മായ | തമിഴ് | |
43 | 2014 | ഇദു ക്കതിർവെലൻ കാധാൽ | പവിത്ര | തമിഴ് | |
44 | 2014 | അനാമിക | അനാമിക | തെലുഗു | |
45 | 2014 | നീ എങ്ങെ എന അന്പേ | അനാമിക | തമിഴ് | |
46 | 2015 | നന്നബെണ്ട | രമ്യ | തമിഴ് | |
47 | 2015 | ഭാസ്കര ദി രസ്കാൽ | ഹിമ | മലയാളം | |
48 | 2015 | മാസ്സ് | മാലിനി | തമിഴ് | |
49 | 2015 | തനി ഒരുവൻ | മഹിമ | തമിഴ് | |
50 | 2015 | മായ | മായ മാത്യൂസ് / അപ്സര | തമിഴ് | |
51 | 2015 | ലൈഫ് ഓഫ് ജോസൂട്ടി | സ്വപ്ന | മലയാളം | |
52 | 2015 | നാനും രൌടിദാൻ | കാദംബരി | തമിഴ് | |
53 | 2016 | ഇദു നമ്മ ആള്' | മൈലാ | തമിഴ് | |
54 | 2016 | പുതിയ നിയമം | വാസുകി | മലയാളം | |
55 | 2016 | തിരുനാൾ | വിദ്യ | തമിഴ് | |
56 | 2016 | കഷ്മോര | തമിഴ് | ||
57 | 2016 | ഇരു മുഗൻ | തമിഴ് | ||
58 | 2017 | ഡോറാ | പവലക്കോടി | തമിഴ് | |
59 | 2017 | അറം | മധിവധനി | തമിഴ് | |
60 | 2017 | velaikkaran | മൃണലിനി | തമിഴ് |
പുരസ്കാരങ്ങൾ
- മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്കാരം[8] - (ശ്രീരാമരാജ്യം) 2011
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.