From Wikipedia, the free encyclopedia
ആപ്പിൾ ഇൻക് കമ്പനി് ഡിസൈൻ ചെയ്തു, വിപണിയിലിറക്കിയ ഒരു സ്മാർട്ട്ഫോൺ ആണ് ഐഫോൺ X ("X" പത്ത് എന്ന് ഉച്ചരിക്കുന്നു).[8] 2017 സെപ്തംബർ 12 ന് ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടന്ന ചടങ്ങിൽ ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയ്ക്കൊപ്പം ഇതു പ്രഖ്യാപിച്ചു. 2017 നവംബർ 3 നാണ് ഈ ഫോൺ പുറത്തിറങ്ങിയത്. ഐഫോണിന്റെ പത്താം വാർഷികം സൂചിപ്പിക്കുന്നതിന് ഈ ഫോണിന് റോമൻ സംഖ്യകളിൽ "പത്ത്" എന്നതിന്റെ ചിഹ്നമായ “X” എന്ന പേര് നൽകി.
ബ്രാൻഡ് | Apple Inc. |
---|---|
നിർമ്മാതാവ് | |
പ്രവർത്തിക്കുന്ന നെറ്റ്വർക്കുകൾ | GSM, CDMA2000, EV-DO, HSPA+, LTE, LTE Advanced |
പുറത്തിറങ്ങിയത് | നവംബർ 3, 2017 |
ലഭ്യമായ രാജ്യങ്ങൾ | November 3, 2017
November 23, 2017 November 24, 2017 December 1, 2017 December 7, 2017 December 8, 2017 December 22, 2017 |
ബന്ധപ്പെട്ടവ | iPhone 8 (Plus) |
തരം | Phablet |
ആകാരം | Slate |
അളവുകൾ | H: 143.6 mm (5.65 in) W: 70.9 mm (2.79 in) D: 7.7 mm (0.30 in) |
ഭാരം | 174 g (6.1 oz) |
ഓപ്പറേറ്റിങ് സിസ്റ്റം | Original: iOS 11.0.1[3] Current: iOS 11.2.1, released December 13, 2017 |
ചിപ്സെറ്റ് | Apple A11 Bionic |
സി.പി.യു. | 2.39 GHz hexa-core 64-bit |
മെമ്മറി | 3 GB LPDDR4X RAM |
ഇൻബിൽറ്റ് സ്റ്റോറേജ് | 64 or 256 GB |
മെമ്മറി കാർഡ് സപ്പോർട്ട് | None |
ബാറ്ററി | 3.81 V 10.35 W·h (2716 mA·h) Li-ion[4] |
സ്ക്രീൻ സൈസ് | 5.8 in (150 mm) Super Retina HD: AMOLED, 2436×1125 px resolution, (458 ppi) 625 cd/m2 max. brightness (typical), with dual-ion exchange-strengthened glass |
പ്രൈമറി ക്യാമറ | 12 MP with six-element lens, quad-LED "True Tone" flash with Slow Sync, autofocus, IR filter, burst mode, f/1.8 aperture, 4K video recording at 24, 30, or 60 fps or 1080p at 30 or 60 fps, slow-motion video (1080p at 120 or 240 fps), timelapse with stabilization, panorama, facial recognition, digital image stabilization, optical image stabilization, telephoto lens with 2× optical zoom / 10× digital zoom Portrait Lighting (in beta), f/2.4 aperture, optical image stabilization |
സെക്കന്ററി ക്യാമറ | 7 MP, f/2.2 aperture, burst mode, exposure control, face detection, auto-HDR, auto image stabilization, Retina flash, 1080p HD video recording Portrait Mode, Portrait Lighting (in beta) and Animoji |
കണക്ടിവിറ്റി | All models:
Model A1865:
|
Other | IP67 IEC standard 60529 (splash, water, and dust resistant), Qi wireless charging, USB-C to Lightning (connector) fast charging[5] |
SAR | Model A1865: Head: 1.09 W/kg Body: 1.17 W/kg[6] Model A1901: Head: 1.08 W/kg Body: 1.17 W/kg[7] Model 1902: Head: 1.12 W/kg Body: 1.19 W/kg[6] |
Hearing aid compatibility | M3, T4 |
ഏറെ പുതുമകളുമായാണ് ഐഫോൺ X വിപണിയിൽ എത്തിയത്. ഐഫോൺ ചരിത്രത്തിൽ ആദ്യമായി OLED സ്ക്രീൻ ടെക്നോളജി ഉപയോഗിക്കുകയും, ഗ്ലാസ്, സ്റ്റെയിൻലെസ്സ്-സ്റ്റീൽ ഫോം ഘടകം ഉപയോഗിക്കുകയും, വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുകയും, ഹോം ബട്ടണു പകരമായി ഫെയ്സ് ഐഡി, ഉപയോക്താവിന്റെ മുഖം സ്കാൻ ചെയ്തു ഡിവൈസ് അൺലോക്കാക്കുന്ന നൂതന സാങ്കേതിക വിദ്യ, ആനിമോജിയെന്ന ആനിമേറ്റുചെയ്ത ഇമോജികളുടെ ഉപയോഗവും എല്ലാം ഇതിന്റെ പുതുമകളാണ്.
ഐഫോൺ എക്സിന് സമ്മിശ്ര പ്രതികരണം ലഭിച്ചു. അതിന്റെ ഡിസ്പ്ലേയും, ക്യാമറയും,[9][10] നിർമ്മാണ നിലവാരവും സാർവത്രികമായി പ്രശംസ നേടി. സ്ക്രീനിന്റെ മുകളിൽ സെൻസർ ഹൗസിങ് "ഘടകം" വലിയ വിമർശനത്തിന് ഇടയാക്കി. സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ ഇതിനെ വല്ലാതെ കളിയാക്കി. ഫേസ് ഐഡി സംവിധാനം അതിന്റെ ലാളിത്യം മൂലം പ്രകീർത്തിക്കപ്പെട്ടു. എന്നാൽ ഈ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നതിന് സ്ക്രീനിൽ നേരിട്ട് നോക്കണം എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി. [11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.