From Wikipedia, the free encyclopedia
ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ശാഖയായ ഇന്തോ-ഇറാനിയൻ ഭാഷകളുടെ ഒരു ഉപശാഖയാണ് ഇറാനിയൻ ഭാഷകൾ അഥവാ ഇറാനിക് ഭാഷകൾ[1][2]. ഇറാനിയൻ ഭാഷകൾ സംസാരിക്കുന്നവരെ ഇറാനിയർ എന്നാണ് അറിയപ്പെടുന്നത്. ചരിത്രപരമായി ഇറാനിയൻ ഭാഷകളെ മൂന്ന് തരത്തിൽ തിരിച്ചിരിക്കുന്നു: പഴയ ഇറാനിയൻ (ബി.സി.ഇ. 400 വരെ), മദ്ധ്യ ഇറാനിയൻ (ബി.സി.ഇ. 400 - സി.ഇ. 900), പുതിയ ഇറാനിയൻ (സി.ഇ. 900 ശേഷം). പഴയ ഇറാനിയൻ ഭാഷകളിൽ വ്യക്തതയുള്ളതും രേഖപ്പെടുത്തിയിരിക്കുന്നമായ ഭാഷകൾ പഴയ പേർഷ്യനും അവെസ്താനും (അവെസ്തയിലെ ഭാഷ) ആണ്. മദ്ധ്യ ഇറാനിയൻ ഭാഷകളായി അറിയപ്പെടുന്നവ പാഹ്ലവി (മദ്ധ്യ പേർഷ്യൻ ഭാഷ), പാർത്തിയൻ, ബാക്ട്രിയൻ എന്നിവയാണ്.
ഇറാനിയൻ | |
---|---|
വംശീയത | ഇറാനിയർ |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | Southwest Asia, Caucasus, Eastern Europe, Central Asia, and western South Asia |
ഭാഷാ കുടുംബങ്ങൾ | Indo-European
|
പ്രോട്ടോ-ഭാഷ | Proto-Iranian |
വകഭേദങ്ങൾ |
|
ISO 639-5 | ira |
Linguasphere | 58= (phylozone) |
Glottolog | iran1269 |
ഇറാനിയൻ ഭാഷകൾക്ക് ഔദ്യോഗിക പദവിയുള്ളതും ഭൂരിപക്ഷം പേരും സംസാരിക്കുന്നതുമായ രാജ്യങ്ങളും പ്രദേശങ്ങളും |
2008-ലെ കണക്ക് പ്രകാരം, ഇറാനിയൻ ഭാഷകൾ മാതൃഭാഷയായി സംസാരിക്കുന്നവർ 150-200 ദശലക്ഷം പേരാണ്.[3] എത്നോലോഗിന്റെ കണക്ക് പ്രകാരം 86 ഇറാനിയൻ ഭാഷകളാണുള്ളത്.[4][5] അവയിൽ പേർഷ്യൻ, പഷ്തു, കുർദിഷ്, ബലൂചി എന്നിവയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.