From Wikipedia, the free encyclopedia
വേൾഡ് വൈഡ് വെബ്ബിന്റെയും അതിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടേയും ഗുണനിലവാരവും മാനദണ്ഡങ്ങളും മറ്റും നിർണ്ണയിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഗുണനിലവാരനിർണ്ണയ സംഘടനയാണ് ഡബ്ല്യു3സി (W3C) അല്ലെങ്കിൽ വേൾഡ് വൈഡ് വെബ് കൺസോർഷ്യം.
ചുരുക്കപ്പേര് | ഡബ്ല്യു3സി (W3C) |
---|---|
ആപ്തവാക്യം | Leading the Web to Its Full Potential... |
രൂപീകരണം | ഒക്ടോബർ 1994 |
തരം | Standards organization |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ആഗോളം |
അംഗത്വം | 316 അംഗങ്ങൾ[1] |
Director | ടിം ബർണേയ്സ് ലീ |
Staff | 62 |
വെബ്സൈറ്റ് | w3.org |
ടിം ബർണേയ്സ് ലീയാൽ സ്ഥാപിതമായതാണ് ഈ സംഘടന, അദ്ദേഹം തന്നെയാണ് ഇപ്പോഴും അതിന്റെ നേതൃസ്ഥാനത്ത്. ജെഫ്രി ജാഫെ(Dr. Jeffrey Jaffe) ആണ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ[2] . സോഫ്റ്റ്‌വെയർ വികസന സേവന രംഗത്തുള്ള നിരവധി സംഘടനകളാണ് ഡബ്ല്യു3സി അംഗങ്ങൾ, ഇത് കൂടാതെ സംഘടനക്കുവേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.
വെബ് സാങ്കേതികവിദ്യകളെപ്പറ്റിയുള്ള വിദ്യാഭ്യാസം, ഉദ്ബോധനം, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിലും ഡബ്ല്യു3സി പ്രവർത്തിക്കുന്നു. ഇതിന് പുറമെ വെബ്ബിനെ സംബന്ധിച്ചുള്ള എല്ലാ ചർച്ചകൾക്കും വേണ്ടിയുള്ള ഒരു തുറന്ന വേദികൂടിയാണ് ഈ സംഘടന.
ആഗസ്റ്റ് 2011 ലെ കണക്ക് പ്രകാരം സംഘടനയിൽ 316 അംഗങ്ങളുണ്ട്[1], അംഗങ്ങളുടെ പട്ടിക പൊതുജനത്തിന് ലഭ്യമാണ്. പല മേഖലകളിൽ നിന്നും അംഗങ്ങളുണ്ട്, വ്യവസായ സംഘടനകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചില സംഘടനകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ചില സംരംഭങ്ങൾ, സർവ്വകലാശാലകൾ, വ്യക്തികൾ എന്നിങ്ങനെ.
അംഗത്വ ലഭിക്കുന്നതിനുള്ള പ്രക്രിയ ഏറക്കുറേ സുതാര്യമാണ്, അപേക്ഷകൾ ഡബ്ല്യൂ3സി പരിശോധിച്ച് അംഗീകരിക്കണം. അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ വെബ്സൈറ്റിൽ വിശദമായി പറയുന്നുണ്ട്, കൊടുക്കുന്ന അപേക്ഷകൾ ആത്യന്തികമായി അംഗീകരിക്കപ്പെടുകയോ അതല്ലെങ്കിൽ നിരസിക്കപ്പെടുകയോ ചെയ്യാം പക്ഷേ അംഗത്വ അപേക്ഷകൾ വിലയിരുത്തപ്പെടുന്ന പ്രക്രിയയോ അതിനുള്ള മാനദണ്ഡങ്ങളോ സൈറ്റിൽ കാണുന്നില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.