Remove ads
From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമാണ് വിശാൽ ഭരദ്വാജ്.
വിശാൽ ഭരദ്വാജ് | |
---|---|
ജനനം | [അവലംബം ആവശ്യമാണ്] ബിജ്നോർ, ഉത്തർ പ്രദേശ്, India | 6 ഓഗസ്റ്റ് 1965
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ |
ജീവിതപങ്കാളി(കൾ) | രേഖ ഭരദ്വാജ് |
ഉത്തർ പ്രദേശിലെ ബിജ്നോറിൽ 1965-ൽ ജനനം.[1] ഗുൽസാർ സംവിധാനം ചെയ്ത് മാച്ചിസ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി.[2] ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്ക്കാരം ലഭിച്ചു. 1996-ൽ സംഗീത സംവിധാനം നിർവഹിച്ച "ഗോഡ് മദർ" എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്രപുരസ്ക്കാരവും നേടി.[3] തുടർന്ന് മുഖ്യധാരാ ഹിന്ദി ചലച്ചിത്രങ്ങളിൽ സജീവമായ ഇദ്ദേഹം നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകി, "ദയ" എന്ന മലയാളചലച്ചിത്രത്തിനും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
2002-ൽ പുറത്തിയ "മക്ഡീ" എന്ന കുട്ടികളുടെ ചിത്രത്തിലൂടെ സംവിധാന രംഗത്ത് സാനിധ്യമറിയിച്ചു. 2003-ൽ പുറത്തിറങ്ങിയ "മഖ്ബൂൽ" ഷെയ്ക്സ്പിയർ നാടകമായ മാക്ബെത്തിനെ അധികരിച്ച് എടുത്ത ചിത്രമായിരുന്നു. ചിത്രം ബാങ്കോങ് ചലച്ചിത്രമേളയിൽ Golden Kinnaree പുരസ്ക്കരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. റസ്ക്കിൻ ബോണ്ടിന്റെ ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത് ദി ബ്ലൂ അംബ്രല്ല 2005-ൽ പുറത്തിറങ്ങി. ചിത്രം, മികച്ച കിട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി.
2006-ൽ പുറത്തിറങ്ങിയ "ഓംകാര" മറ്റൊരു ഷെയ്ക്സ്പിയർ നാടകമായ ഒഥല്ലോയെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്. നിരവധി ദേശീയ അന്തർദേശീയപുരസ്ക്കാരങ്ങൾ നേടിയ ചിത്രം വലിയ സാമ്പത്തിക വിജയവുമായിരുന്നു. 2009-ൽ സംവിധാനം ചെയ്ത "കമീനേ" സാമ്പത്തികമായും വിജയിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.[4] റെസ്ക്കിൻ ബോണ്ടിന്റെ "സൂസന്നാസ് സെവൻ ഹസ്ബേൻസ്" എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കരമായ "7 ഖൂൺ മാഫ്" 2011-ൽ പുറത്തിറങ്ങി.[5]
വർഷം | ചിത്രം | പുസ്ക്കാരങ്ങൾ | |
---|---|---|---|
2012 | ദേദ് ഇഷ്ക്കിയ | നിർമ്മാതാവ്, സംഗീത സംവിധായകൻ | |
2 സ്റ്റേറ്റ്സ് | സംവിധായകൻ, സംഗീത സംവിധായകൻ | ||
2011 | 7 ഖൂൺ മാഫ് | സംവിധായകൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത് |
|
2010 | ഇഷ്ക്കിയ | സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് | Winner, National Film Award for Best Music Direction Nominated, Filmfare Best Music Director Award |
2009 | കമീനേ | സംഗീത സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത് |
Nominated,Filmfare Best Director Award Nominated, Filmfare Best Music Director Award |
2008 | ഹാൽ-ഐ-ദിൽ | സംഗീത സംവിധായകൻ | |
യു മീ ഓർ ഹം | സംഗീത സംവിധായകൻ | ||
2007 | നോ സ്മോക്കിങ്ങ് | സംഗീത സംവിധായകൻ, നിർമ്മാതാവ് | |
നിശ്ശബ്ദ് | സംഗീത സംവിധായകൻ | ||
ദസ് കഹാനിയാൻ | തിരക്കഥാകൃത്ത് | ||
ബ്ലഡ് ബ്രദേഴ്സ് | സംവിധായകൻ, സംഭാഷണം | ||
മൈഗ്രേഷൻ | സംഭാഷണം | ||
2006 | ഓംകാര | സംഗീത സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത് | National Film Award - Special Jury Award Nominated, Filmfare Award for Best Director Winner, Cairo International Film Festival, Best Artistic Contribution in Cinema of a Director Winner, Kara Film Festival, Best Music Director Nominated, |International Indian Film Academy's Popular Award for Best Dialogue, Best Director, Best Music Director, Best Screenplay (shared) & Best Story |
2005 | ദി ബ്ലൂ അംബ്രല്ല | സംഗീത സംവിധായകൻ, സംവിധായകൻ, നിർമ്മാതാവ് | Winner, National Film Award for Best Children's Film, shared with Ronnie Screwvala |
രാംജി ലണ്ടൻവാല | സംഗീത സംവിധായകൻ | ||
ഭഗ്മതി | സംഗീത സംവിധായകൻ | ||
2003 | മഖ്ബൂൽ | സംഗീത സംവിധായകൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് | Winner, International Indian Film Academy's Technical excellence award for Best Dialogue & Best Screenplay (shared with Abbas Tyrewala)[6] Nominated, Golden Kinnaree Award for Best Film at Bangkok International Film Festival Winner, Zee Cine technical Award for Best Dialogue and Best Screenplay Nominated, Zee Cine Award for Best Director & Best Story |
പാഞ്ച് | സംഗീത സംവിധായകൻ | ||
'ചുപ്പ്ക്കേ സേ | സംഗീത സംവിധായകൻ | ||
ധനവ് | സംഗീത സംവിധായകൻ | ||
കഗർ ലൈവ് ഓൺ എഡ്ജ് | സംഗീത സംവിധായകൻ | ||
2002 | മക്ഡീ | സംഗീത സംവിധായകൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് | Chicago Children's Film Festival in the 'Live-Action Feature Film or Video' category |
മുലാഖാത്ത് | സംഗീത സംവിധായകൻ | ||
2001 | ലൗ കേലിയേ കുച്ച് ഭീ കരേഗാ | സംഗീത സംവിധായകൻ | |
ചൂ ലേൻഗാ ആകാശ് | സംഗീത സംവിധായകൻ | ||
2000 | ദിൽ പേ മത് ലേ യാർ | സംഗീത സംവിധായകൻ | |
1999 | ഹു ടു ടു | സംഗീത സംവിധായകൻ | |
ഗോഡ് മദർ | സംഗീത സംവിധായകൻ | Winner, National Film Award for Best Music Direction | |
ജഹാൻ തും ലേ ചലോ | സംഗീത സംവിധായകൻ | ||
1998 | ദയ (മലയാളം) | സംഗീത സംവിധായകൻ | |
ചാച്ചി 420 | സംഗീത സംവിധായകൻ | ||
സത്യ | സംഗീത സംവിധായകൻ | ||
ശാം ഗണശാം | സംഗീത സംവിധായകൻ | ||
1997 | ബേത്താഭി | സംഗീത സംവിധായകൻ | |
തുനു കി തിന | സംഗീത സംവിധായകൻ | ||
1996 | മച്ചീസ് | സംഗീത സംവിധായകൻ | Winner, R D Burman Award for New Music Talent |
സൻശോധൻ | സംഗീത സംവിധായകൻ | ||
1995 | ഫൗജി | സംഗീത സംവിധായകൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.