വിൻസെന്റ് എച്ച് പാല (ജനനം: 14 ഫെബ്രുവരി 1968 ) ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗമായ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ ഷില്ലോംഗ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് 17-ാമത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]
വിൻസെന്റ് പാല | |
---|---|
Member of the India Parliament for Shillong | |
പദവിയിൽ | |
ഓഫീസിൽ 2009 | |
Minister of State, Minister of Water Resources (India) | |
ഓഫീസിൽ 28 മെയ് 2009 – 27 ഒക്ടോബർ 2012 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lamyrsiang, East Jaintia Hills district, Meghalaya, India | 14 ഫെബ്രുവരി 1968
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | ഡിമോറിൻ തരിയാങ് |
വസതി | മേഘാലയ |
അൽമ മേറ്റർ | Jalpaiguri Government Engineering College |
ആദ്യകാല ജീവിതവും വ്യക്തിഗത ജീവിതവും
1968 ഫെബ്രുവരി 14 ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ലാമിർസിയാങ് ഗ്രാമത്തിലാണ് ജോൺ ധഖറിന്റേയും ഹെർമെലിൻഡ പാലയുടേയും പുത്രനായി വിൻസെന്റ് എച്ച് പാല ജനിച്ചത്. [2] ജൽപായ്ഗുരി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് മേഘാലയ സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് ചീഫ് എഞ്ചിനീയറായി ജോലി നോക്കി. [3] [4]
ഡിമോറിൻ തരിയാങിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് ഡോ. വാൻമാൻസി, ഡാഫിഹി, ഫിയോള, അസാരിയ എന്നിങ്ങനെ നാല് പെൺമക്കളുണ്ട്. ഷില്ലോങ്ങിലെ ധൻഖേതിയിലെ എഡാമൻറി കോട്ടേജിലാണ് അദ്ദേഹം താമസിക്കുന്നത്.[5]
രാഷ്ട്രീയ ജീവിതം
2009 ലെ ഇലക്ഷനിലും അദ്ദേഹം ഷിലോംഗ് ലോകസഭാ മണ്ഡലത്തിലെ അംഗമായിരുന്നു. [6] [7] 2014 ലെ തിരഞ്ഞെടുപ്പിൽ ഈ സ്ഥാനം വഹിച്ച അദ്ദേഹം 16-ാമത്തെ ലോക്സഭയിൽ അംഗമായി.[3] തുടക്കത്തിൽ കേന്ദ്ര സംസ്ഥാന, ജലവിഭവ മന്ത്രിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[8] 2014 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഷില്ലോങിനെ പ്രതിനിധീകരിച്ച് പതിനാറാമത് ലോക്സഭാ അംഗമായിരുന്നു .
സഹായ വിവരങ്ങൾ
വിൻസെന്റ് എച്ച് പാലയും ഇനിപ്പറയുന്ന സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു
- ചീഫ് കോർഡിനേറ്റർ, മേഘാലയ കോൺഗ്രസ് കമ്മിറ്റി
- അസി. ചീഫ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, 2000-2008, ഗവ. മേഘാലയയുടെ
- ട്രഷറർ, മേഘാലയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി [8]
പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.