ഇന്ത്യയുടെ പഴയകാല ഹോക്കി കളിക്കാരിയായിരുന്നു വർഷ സോണി. ഇംഗ്ലീഷ്: Varsha Soni. (ജനനം 12 മാർച്ച് 1957) ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും ഹെൽസിങ്കി ഒളിമ്പിക്സിലും പങ്കെടുത്തു.[2] 1981 ൽ അർജ്ജുന അവാർഡ് ലഭിച്ചു.[3]

വസ്തുതകൾ വർഷ സോണി, ജനനം ...
വർഷ സോണി
ജനനം1957 മാർച്ച് 12 [1]
ദേശീയതഇന്ത്യൻ
തൊഴിൽഹോക്കി കളിക്കാരി
തൊഴിലുടമരാജസ്ഥാൻ പോലീസ്
ഉയരം158 സെ.മീ.
അടയ്ക്കുക

ജീവിതരേഖ

1957 മാർച്ച് 12 നു രാജാസ്ഥാനിലെ ജയ്‌പൂരിൽ ജനിച്ചു. 7 സഹോദരിമാർക്കും 1 സഹോദരനും താഴെ ഏറ്റവും ഇളയവളായിരുന്നു വർഷ. ചെറുപ്രായത്തിൽ തന്നെ ഹോക്കി കളിക്കാനാരംഭിച്ച വർഷ, 19 വയസ്സിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാൻ തുടങ്ങി. 1980 ലെ സമ്മർ ഒളിമ്പിക്സിലും 1982 ലെ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. ഇപ്പോൾ സ്വന്തം കുടുംബത്തോടൊപ്പം അമേരിക്കയിൽ സ്ഥിരതാമസം.

പുരസ്കാരങ്ങൾ

നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1981 അർജ്ജുന അവാർഡ് ലഭിച്ചു.[3][4]

റഫറൻസ്

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.