ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് വാണി വിശ്വനാഥ്.[1] മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.[2] 2000-ത്തിൽ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[3].
വാണി വിശ്വനാഥ് | |
---|---|
ജനനം | ഒല്ലൂർ, തൃശൂർ ജില്ല | മേയ് 13, 1971
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 1989 - ഇതുവരെ |
പങ്കാളി | ബാബുരാജ് |
അവാർഡുകൾ | കേരളസംസ്ഥാന പുരസ്കാരങ്ങൾ 2000 സൂസന്ന |
തൃശൂർ ജില്ലയിലെ ഒല്ലൂരിൽ ജ്യോതിഷ പണ്ഡിതനായ താഴത്തു വീട്ടിൽ വിശ്വനാഥിൻ്റെയും ഗിരിജയുടേയും മകളായി 1971 മെയ് 13ന് തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചു. ഒല്ലൂർ സെൻ്റ് റാഫേൽസ് കോൺവൻ്റ് ഗേൾസ് ഹൈസ്കൂളിലും ചെന്നൈയിലുമായി വിദ്യാഭ്യാസം. വാണിക്ക് പതിമൂന്ന് വയസുള്ളപ്പോൾ അച്ഛൻ പ്രവചിച്ചിരുന്നു മകൾ ഒരു അഭിനേത്രിയാകുമെന്നും പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും. ദക്ഷിണേന്ത്യയിലെ ആക്ഷൻ റാണി എന്നാണ് വാണി അറിയപ്പെടുന്നത്. നടൻ ബാബുരാജാണ് ഭർത്താവ്. 2002-ലായിരുന്നു ഇവരുടെ പ്രണയ വിവാഹം. ആർച്ച, ആർദ്രി എന്നിവർ മക്കൾ. ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്നു[4][5]
ക്രമ നമ്പർ | മലയാളം | വർഷം |
---|---|---|
51 | റൈഫിൾ ക്ലബ് | 2024 |
50 | ഒരു അന്വേഷണത്തിൻ്റെ തുടക്കം | 2024 |
49 | മാന്നാർ മത്തായി സ്പീക്കിംഗ് II | 2014 |
48 | ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ | 2011 |
47 | ബ്ലാക്ക് ഡാലിയ | 2009 |
46 | ചിന്താമണി കൊലക്കേസ് | 2006 |
45 | ബൽറാം vs താരാദാസ് | 2006 |
44 | ഡാനി | 2002 |
43 | ഭേരി | 2002 |
42 | അഖില | 2002 |
41 | ഈ ഭാർഗവി നിലയം | 2002 |
40 | എൻ്റെ ഹൃദയത്തിൻ്റെ ഉടമ | 2002 |
39 | പുത്തൂരം പുത്രി ഉണ്ണിയാർച്ച | 2002 |
38 | ഇന്ത്യ ഗേറ്റ് | 2002 |
37 | നഗരവധു | 2001 |
36 | ഈ നാട് ഇന്നലെ വരെ | 2001 |
35 | സൂസന്ന | 2000 |
34 | ഇന്ദ്രിയം | 2000 |
33 | ദൈവത്തിൻ്റെ മകൻ | 2000 |
32 | ഇവൾ ദ്രൗപതി | 2000 |
31 | റാപ്പിഡ് ആക്ഷൻ ഫോഴ്സ് | 2000 |
30 | ദി ഗ്യാംങ് | 2000 |
29 | ഗർഷോം | 1999 |
28 | ഇൻഡിപെൻഡൻസ് | 1999 |
27 | ക്യാപ്റ്റൻ | 1999 |
26 | ജയിംസ് ബോണ്ട് | 1999 |
25 | തച്ചിലേടത്ത് ചുണ്ടൻ | 1999 |
24 | ദി ഗോഡ്മാൻ | 1999 |
23 | ഉസ്താദ് | 1999 |
22 | വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | 1999 |
21 | ദി ട്രൂത്ത് | 1999 |
20 | ദ്രാവിഡൻ | 1999 |
19 | ഹർത്താൽ | 1998 |
18 | ഇളമുറ തമ്പുരാൻ | 1998 |
17 | അനുഭൂതി | 1997 |
16 | ജനാധിപത്യം | 1997 |
15 | കണ്ണൂർ | 1997 |
14 | കിലുകിൽ പമ്പരം | 1997 |
13 | പൂത്തുമ്പിയും പൂവാലൻമാരും | 1997 |
12 | ഹിറ്റ്ലർ | 1996 |
11 | കളിവീട് | 1996 |
10 | മാന്ത്രികക്കുതിര | 1996 |
9 | മാൻ ഓഫ് ദി മാച്ച് | 1996 |
8 | സ്വർണ്ണക്കിരീടം | 1996 |
7 | തക്ഷശില | 1995 |
6 | ദി കിംഗ് | 1995 |
5 | മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത | 1995 |
4 | മാന്നാർ മത്തായി സ്പീക്കിംഗ് | 1995 |
3 | ശിപായി ലഹള | 1995 |
2 | എവിടൻസ് | 1988 |
1 | മംഗല്യച്ചാർത്ത് | 1987 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.