പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, നടനുമായിരുന്നു വി. ശാന്താറാം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശാന്താറാം രാജാറാം വണകുദ്രേ (മറാഠി: शांताराम वणकुद्रे or व्ही. शांताराम).
വി. ശാന്താറാം | |
---|---|
ജനനം | ശാന്താറാം രാജാറാം വങ്കുന്ദ്രേ നവംബർ 18, 1901 കൊൽഹാപൂർ, മഹാരാഷ്ട്ര, ബ്രിട്ടീഷ് ഇന്ത്യ |
മരണം | ഒക്ടോബർ 30, 1990 88) മുംബൈ, ഇന്ത്യ | (പ്രായം
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ |
സജീവ കാലം | 1921-1987 [1] |
പുരസ്കാരങ്ങൾ | Filmfare Best Director Award 1957 Jhanak Jhanak Payal Baaje Best Film 1958 Do Aankhen Barah Haath Dadasaheb Phalke Award 1985 പത്മവിഭൂഷൺ 1992 |
ജീവിതരേഖ
ശാന്താറാം രാജാറാം വങ്കുന്ദ്രേ[2] 1901- നവംബർ 18-ന് മഹാരാഷ്ട്രയിലുള്ള കോഹൽപൂരിൽ പ്രശസ്തമായ ഒരു ജൈന കുടുംബത്തിൽ ജനിച്ചു.[3][4] 1921-ൽ സുരേഖാ ഹരൺ എന്ന നിശ്ശബ്ദ ചിത്രത്തിൽ നടനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.[5] ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് സാമൂഹിക പരിവർത്തനത്തിന് ഉപയോഗിച്ച ആദ്യ ചലച്ചിത്രപ്രവർത്തകരിൽ ഒരാളായിരുന്നു ശാന്താറാം.
1927-ൽ ആദ്യ ചിത്രം നേതാജി പാൽക്കർ സാംവിധാനം ചെയ്തു. പ്രഭാത് ഫിലിം കമ്പനി സ്ഥാപകരിൽ ഒരാളായിരുന്നു. 1942-ൽ പ്രഭാത് ഫിലിം കമ്പനിയിൽ നിന്ന് വിട്ട് ബോബെയിൽ രാജ്കമൽ കലാ മന്ദിർ രൂപവർക്കരിച്ചു.[6] ഡോക്റ്റർ കോട്ട്നിസ് കി അമർ കഹാനി (1946), അമർ ഭൂപാലി (1951), ജനക് ജനക് പായൽ ബജേ (1955), ദോ ആഖേൻ ബാരാ ഹാത്ത് (1957), നവരംഗ് (1959), ദുനിയാ നേ മാനേ (1937), പിൻജരാ (1972) എന്നിവയാണ് ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ.
1951-ൽ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശാന്താറാം സംവിധാനം ചെയ്ത ദി ഇമ്മോർട്ടൽ സോങ്ങ് എന്ന ചിത്രം ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1958-ലെ [[ബെർലിൻ ചലച്ചിത്രമേളയിൽ ദോ ആഖേൻ ബാരാ ഹാത്ത് എന്ന ചിത്രത്തിന് സിൽവർ ബെയെർ പുരസ്ക്കാരം ലഭിക്കുകയുണ്ടായി. പ്രസ്തുത ചിത്രം 1958-ലെ ഏറ്റവും മികച്ച ചിത്രത്തിള്ള ദേശീയപുരസ്ക്കരവും നേടി.
1985-ൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ദാദാസാഹിബ് ഫാൽക്കേ പുരസ്ക്കാരത്തിന് അർഹമായി.[7] 1992-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.[8]
ഇദ്ദേഹത്തിന്റെ ആത്മക്കഥ "ശാന്താറാം" എന്ന പേരിൽ ഹിന്ദിയിലും മറാത്തിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്..[7][9]
1990 ഒക്ടോബർ 30-ന് തന്റെ 89-ആം വയസ്സിൽ മുംബൈയിൽ വച്ച് അന്തരിച്ച[2] ഇദ്ദേഹത്തിന്റെ പേരിൽ രൂപീകൃതമായ "വി. ശാന്താറാം പിക്ച്ചർ സയിന്റിഫിക്ക് റിസർച്ച് ആന്റ് കൾച്ചറൽ ഫൗഡേഷൻ' വർഷം തോറും ചലച്ചിത്രപ്രതിഭകൾക്ക് ശാന്താറാം പുരസ്ക്കാരം നൽകി വരുന്നു.[7]
പുരസ്ക്കാരങ്ങൾ
വിജയിച്ചവ
- 1957: ഫിലിംഫെയർ അവാർഡ് - മികച്ച സംവിധയകൻ ഝനക് ഝനക് പായൽ ബാജേ
- 1958: ദേശീയ ചലച്ചിത്രപുരസ്കാരം - മികച്ച ചിത്രം - ദോ ആങ്ഖേം ബാരഹ് ഹാഥ്
- 1958: 8-മത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള - SIGNIS|OCIC Award -ദോ ആങ്ഖേം ബാരഹ് ഹാഥ് [10][11]
- 1958: 8-മത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള - സിൽവർ ബെയർ (Special Prize): ദോ ആങ്ഖേം ബാരഹ് ഹാഥ് [10][11]
- 1985: ദാദാസാഹിബ് ഫാൽക്കേ പുരസ്ക്കാരം
- 1992: പത്മവിഭൂഷൺ
നാമനിർദ്ദേശം ലഭിച്ചവ
ജീവചരിത്രങ്ങൾ
- Shantaram, Kiran & Narwekar, Sanjit; V Shantaram: The Legacy of the Royal Lotus, 2003, Rupa & Co., ISBN 8129102188.
- Banerjee, Shampa; Profiles, five film-makers from India: V. Shantaram, Raj Kapoor, Mrinal Sen, Guru Dutt, Ritwik Ghatak Directorate of Film Festivals, National Film Development Corp, 1985. ISBN 8120100077.
അവലംബം
പുറമേനിന്നുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.