Remove ads
From Wikipedia, the free encyclopedia
ദ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, ട്വിൻ സിറ്റീസ് (യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, മിന്നെസോട്ട, ദ യു ഓഫ് എം, യുഎംഎൻ അല്ലെങ്കിൽ ദ ‘യു’ എന്നിങ്ങനെയും പലപ്പോഴും പരാമർശിക്കപ്പെടുന്നു) മിനസോട്ടയിലെ സെന്റ് പോളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുഗവേഷണ സർവ്വകലാശാലയാണ്. ഏകദേശം 3 മൈൽ (4.8 കിലോമീറ്റർ) അകലത്തിലായി സ്ഥിതിചെയ്യുന്ന മിനപ്പോളിസ്, സെന്റ് പോൾ എന്നീ രണ്ടു കാമ്പസുകളിൽ സെന്റ് പോൾ കാമ്പസ് യഥാർത്ഥത്തിൽ അയൽപ്രദേശമായ ഫാൽക്കൺ ഹൈറ്റ്സിലാണ് സ്ഥിതിചെയ്യുന്നത്. മിനസോണ സർവകലാശാലാ വ്യൂഹത്തിനുള്ളിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമേറിയതുമായ ഈ ക്യാമ്പസ് 2018-2019 ൽ ഏകദേശം 50,943 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന അമേരിക്കയിലെ ആറാമത്തെ പ്രധാന കാമ്പസാണ്. യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട വ്യൂഹത്തിലെ മുൻനിര സ്ഥാപനമായ ഇത് 19 കോളേജുകളിലേക്കും സ്കൂളുകളിലേക്കും അതുപോലെതന്നെ ക്രൂക്സ്റ്റൺ, ഡുലത്, മോറിസ്, റോച്ചസ്റ്റർ എന്നിവയിലെ സഹോദരി ക്യാമ്പസുകളെയും ബന്ധിപ്പിച്ചു പ്രവർത്തിക്കുന്നു.
പ്രമാണം:University of Minnesota seal.svg | |
ആദർശസൂക്തം | Commune vinculum omnibus artibus (Latin) |
---|---|
തരം | Public Flagship university Land grant Space grant |
സ്ഥാപിതം | 1851[1] |
അക്കാദമിക ബന്ധം |
|
സാമ്പത്തിക സഹായം | $3.5 billion (2017)[2] |
ബജറ്റ് | $3.8 billion (2017)[3] |
പ്രസിഡന്റ് | Eric W. Kaler (through June 30, 2019) Joan Gabel (starting July 1, 2019)[4] |
പ്രോവോസ്റ്റ് | Karen Hanson |
അദ്ധ്യാപകർ | 3,804[5] |
വിദ്യാർത്ഥികൾ | 51,848[6] |
ബിരുദവിദ്യാർത്ഥികൾ | 31,535[6] |
12,614[6] | |
ഗവേഷണവിദ്യാർത്ഥികൾ | 3,508[6] |
സ്ഥലം | Minneapolis and Saint Paul, Minnesota, United States 44.974747°N 93.235353°W |
ക്യാമ്പസ് | Urban 2,730 ഏക്കർ (1,100 ഹെ) |
നിറ(ങ്ങൾ) | Maroon and Gold[7] |
കായിക വിളിപ്പേര് | Golden Gophers |
കായിക അഫിലിയേഷനുകൾ | NCAA Division I Big Ten, WCHA (Women's ice hockey) |
ഭാഗ്യചിഹ്നം | Goldy Gopher |
വെബ്സൈറ്റ് | www |
ഐവി ലീഗുമായി താരതമ്യപ്പെടുത്താവുന്നതും ഒരു മികച്ച കലാലയ അനുഭവം പ്രദാനം ചെയ്യുന്നതുമായ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവു മികച്ച പൊതു സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്ന പബ്ലിക് ഐവി യുണിവേഴ്സിറ്റികളിലൊന്നാണ് മിനെസോട്ട സർവ്വകലാശാല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.