ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനസർവ്വകലാശാലയാണ് മദ്രാസ് സർവ്വകലാശാല[1][2] (University of Madras അല്ലെങ്കിൽ Madras University) 1857 -ൽ ആരംഭിച്ച ഈ സർവ്വകലാശാല ഇന്ത്യയിലെ പഴക്കം ചെന്നതും മികവാർന്നതുമായ ഒരു സർവ്വകലാശാലയാണ്. ഇതിനു ചെപ്പോക്, മറീന, ഗിണ്ടി, തരമണി, മധുരവോയൽ, ചെറ്റ്‌പേട് എന്നിവിടങ്ങളിൽ ആറു കാമ്പസുകളുണ്ട്. ഇപ്പോൾ 18 വിഷയങ്ങളിലായി ശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും കലയും മാനെജ്‌മെന്റും വൈദ്യവും എല്ലാമടക്കം 73 ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 109 കോളെജുകളും 52 അംഗീകൃത ഗവേഷണസ്ഥാപനങ്ങളും സർവ്വകലാശാലയ്ക്കു കീഴിലുണ്ട്. നാഷണൽ അസ്സെസ്സ്‌മെന്റ് ആന്റ് അക്രെഡിഷൻ കൗൺസിൽ A++ ഗ്രേഡ് നൽകിയ ഈ സർവ്വകലാശാലയ്ക്ക് ഏറ്റവും മികവുറ്റതാവാൻ സാധ്യതയുള്ള സർവ്വകലാശാല എന്ന പദവി യു ജി സിയും നൽകിയിട്ടുണ്ട്.[3]
சென்னைப் பல்கலைக்கழகம் | |
ആദർശസൂക്തം | Doctrina Vim Promovet Insitam (Latin) |
---|---|
തരം | Public |
സ്ഥാപിതം | 1857 |
ചാൻസലർ | കെ. റോസയ്യ |
വൈസ്-ചാൻസലർ | Prof. R.Thandavan |
വിദ്യാർത്ഥികൾ | 4,819 |
ബിരുദവിദ്യാർത്ഥികൾ | 67 |
3,239 | |
സ്ഥലം | Chennai, Tamil Nadu, India 13°5′2″N 80°16′12″E |
ക്യാമ്പസ് | Urban |
നിറ(ങ്ങൾ) | Cardinal |
കായിക വിളിപ്പേര് | Madras University |
അഫിലിയേഷനുകൾ | UGC, NAAC, AIU |
ഭാഗ്യചിഹ്നം | Lion |
വെബ്‌സൈറ്റ് | www |
പ്രമാണം:MadrasUnivlogo.jpg |
മലയാളവിഭാഗം
1927 ൽ മദ്രാസ് സർവകലാശാലയുടെ മലയാളം വിഭാഗം പ്രവർത്തനമാരംഭിച്ചു. മലയാളവിഭാഗത്തിന്റെ നവതി ആഘോഷം 2017 ജനുവരി 24, 25 തിയതികളിൽ സർവകലാശാലയുടെ മറീന കാമ്പസിൽ നടന്നു. [4]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.