തുഷാർ കപൂർ

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

തുഷാർ കപൂർ

ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് തുഷാർ കപൂർ(तुषार कपूर; ജനനം 20 നവംബർ 1976). പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ജിതേന്ദ്ര കപൂറിൻറെയും, സിനിമ, സീരിയൽ നിർമ്മാതാവ് ശോഭ കപൂറിൻറെയും മകനാണ്[1] തുഷാർ കപൂർ. തുഷാർ കപൂറിൻറെ സഹോദരിയുടെ പേര് എക്‌ത കപൂർ എന്നാണ്.[2]

വസ്തുതകൾ തുഷാർ കപൂർ, ജനനം ...
തുഷാർ കപൂർ
Thumb
ജനനം
തുഷാർ രവി കപൂർ
തൊഴിൽനടൻ
സജീവ കാലം2001–Present
മാതാപിതാക്കൾജിതേന്ദ്ര
ശോഭ കപൂർ
ബന്ധുക്കൾഏക്‌താ കപൂർ (സഹോദരി)
അടയ്ക്കുക

ജീവിതരേഖ

മുജ്ജെ കുച്ച് കെഹ്‌ന ഹെ (2001) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തുഷാർ കപൂർ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രത്തിൽ തുഷാറിൻറെ നായികയായി അഭിനയിച്ചത് കരീന കപൂർ ആയിരുന്നു.[1] ഈ സിനിമയിൽ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് തുഷാറിന് ലഭിക്കുകയുണ്ടായി.[3] ഗയാബ്, കാക്കി, എന്നീ വിജയ ചിത്രങ്ങൾ തുഷാർ കപൂറിനെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയ ചിത്രങ്ങളിൽ ചിലതാണ്. തുടർന്നും ഇദ്ദേഹം ധാരാളം സിനിമകളിൽ അഭിനയിച്ചു.

അവാർഡുകൾ

  • 2001 - മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ്

അഭിനയിച്ച സിനിമകൾ

  • 2001 മുജ്ജെ കുച്ച് കെഹ്‌ന ഹെ
  • 2002 ക്യാ ദിൽ നെ കഹാ
  • 2002 ജീന സിർഫ് മേരെ ലിയെ
  • 2003 കുച്ച് തൊ ഹെ
  • 2003 യെഹ് ദിൽ
  • 2004 കാക്കീ
  • 2004 ഗയാബ്
  • 2004 ശർത്
  • 2004 ഇൻസാൻ
  • 2005 ക്യാ കൂൾ ഹെ ഹം
  • 2006 ഗോൽമാൽ
  • 2007 ഗുഡ് ബോയ് ബാഡ് ബോയ്
  • 2007 ക്യാ ലവ് സ്റ്റോറി ഹെ
  • 2007 ഷൂട്ട് ഔട്ട് ലോഖണ്ട്‌വാല
  • 2007 അഗർ
  • 2007 ധോൾ
  • 2008 വൺ ടു ത്രീ
  • 2008 ഓം ശാന്തി ഓം (അതിഥി)
  • 2008 ഗോൽമാൽ റിട്ടേൺസ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.