From Wikipedia, the free encyclopedia
അസം സംസ്ഥാനത്തിന്റെ കിഴക്കരികിലുള്ള ഒരു ജില്ലയാണ് തിൻസൂക്കിയ. ജില്ലാ ആസ്ഥാനത്തിനും ഇതേ പേരു തന്നെയാണ്. 1971 നവംബർ വരെ ലഖിം പൂർ ജില്ലയുടേയും തുടർന്ന് ദിബ്രഗഢ് ജില്ലയുടേയും ഭാഗമായി രുന്ന തിൻസൂകിയ പ്രദേശം വേർതിരിക്കപ്പെട്ടാണ് ഇപ്പോഴത്തെ ജില്ല രൂപംകൊണ്ടത്. ജില്ലയുടെ
തിൻസൂകിയ | |
---|---|
സിറ്റി | |
Country | India |
State | Assam |
District | Tinsukia |
ഉയരം | 116 മീ(381 അടി) |
(2011) | |
• ആകെ | 1,08,123 |
• Official | Assamese |
സമയമേഖല | UTC+5:30 (IST) |
PIN | 786125 |
Telephone code | 91-374 |
വാഹന റെജിസ്ട്രേഷൻ | AS -23 |
വെബ്സൈറ്റ് | www |
ബ്രഹ്മപുത്രാ നദീതടത്തിൽ വ്യാപിച്ചു കിടക്കുന്ന തിൻസൂകിയ ഭൂരിഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പൊതുവേ നിരന്ന ഭൂപ്രകൃതിയുള്ള ജില്ലയുടെ വ.ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്ലൂ ഹിൽസിൽ നിബിഡമായ നിത്യഹരിത വനങ്ങൾ കാണാം. ധാരാളം ചെറുനദികൾ ജില്ലയിലൂടെ ഒഴുകുന്നുണ്ടെങ്കിലും ജലസ്രോതസ്സ് എന്ന നിലയിൽ പ്രഥമസ്ഥാനം ബ്രഹ്മപുത്രയ്ക്കാണ്. കൃഷി, കന്നുകാലിവളർത്തൽ, കോഴിവളർത്തൽ, മത്സ്യബന്ധനം തുടങ്ങിയവയാണ് ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗങ്ങൾ. പ്രധാനവിളയായ നെല്ലിനു പുറമേ ചോളം, ഗോതമ്പ്, വിവിധയിനം ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
അനേകം ചെറുകിട-കൈത്തറി വ്യവസായങ്ങൾ തിൻസൂകി യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ എണ്ണഖനി ഡിഗ്ബോയ് (ദിഗ്ബോയ്) തിൻസൂകിയയിലാണ്. ജില്ലയിലെ പ്രധാന ഗതാഗതവാണിജ്യകേന്ദ്രവും തിൻസൂകിയ പട്ടണം തന്നെ. ജില്ലയിൽ നിന്നും വിപണനം ചെയ്യുന്ന ഉത്പന്നങ്ങളിൽ അസംസ്കൃതഎണ്ണ, കൽക്കരി, പ്രകൃതിവാതകം, പ്ലൈവുഡ് തുടങ്ങിയവയ്ക്കാണ് പ്രാമുഖ്യം. 146 കിലോമീറ്റർ ദേശീയപാതയുൾപ്പെടെ ജില്ലയിൽ സുമാർ1158 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകളുണ്ട്.
അസമീസ് ആണ് തിൻസൂകിയ ജില്ലയിലെ മുഖ്യ വ്യവഹാര ഭാഷ. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എന്നീ പ്രമുഖ മതക്കാർക്കൊപ്പം സിക്ക്-ബൗദ്ധ-ജൈന മതവിഭാഗങ്ങളും ഇവിടെ നിവസിക്കുന്നു. 2001-ലെ സെൻസസ് പ്രകാരം ജില്ലയിലെ സാക്ഷരത 60 ശതമാനത്തിലേറെയാണ്. ഡിഗ്ബോയ്, തിൻസൂകിയ, മാർഗറീറ്റ് എന്നീ കോളജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസസ്ഥപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.