ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാംഗ്‌സേ കിയാംഗ് നദിയിൽ ചൈനയിലെ സാൻഡൂപിങ് പട്ടണത്തിനു സമീപം നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു അണക്കെട്ടാണ് ത്രീ ഗോർജസ് അണക്കെട്ട്. 22500 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഇത് ലോകത്തിൽ ഏറ്റവും അധികം സ്ഥാപിതശേഷിയുള്ള വൈദ്യുതിനിലയം ആണ്.
ത്രീ ഗോർജസ് അണക്കെട്ട് | |
---|---|
രാജ്യം | ചൈന |
പ്രയോജനം | ഊർജ്ജോൽപ്പാദനം, വെള്ളപ്പൊക്കം തടയൽ, സഞ്ചാരം |
നിലവിലെ സ്ഥിതി | Operational |
നിർമ്മാണം ആരംഭിച്ചത് | ഡിസംബർ 14, 1994 |
നിർമ്മാണച്ചിലവ് | ¥18 കോടി (യു.എസ്.$2.6 കോടി) |
ഉടമസ്ഥത | ചൈന യാങ്ത്‌സെ ഊർജ്ജോൽപ്പാദനം (subsidiary of China Three Gorges Corporation) |
അണക്കെട്ടും സ്പിൽവേയും | |
സ്പിൽവേ ശേഷി | 116,000 m3/s (4,100,000 cu ft/s) |
Power station | |
Commission date | 2003–2012 |
Type | Conventional |
വൈദ്യുതോൽപ്പാദനത്തിനു പുറമേ വെള്ളപ്പൊക്കം തടയാനും യാംഗ്‌സ്റ്റേ നദിയിലെ ജലഗതാഗതം മെച്ചപ്പെടുത്താനുമായാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.[1] ഇന്നു നിലവിലുള്ളതിൽ ഏറ്റവും ആധുനീകമായ ടർബൈനുകൾ ഉപയോഗപ്പെടൂത്തിയിട്ടുള്ളതാണീ അണക്കെട്ട്[2]ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറക്കുന്നതും പടുകൂറ്റൻ ടർബൈനുകൾ ഉൾക്കൊള്ളുന്നതുമായ ഈ പദ്ധതിയെ ചൈനീസ് ഗവണ്മെന്റ് ചരിത്രപ്രാധാന്യമുള്ള എഞ്ചിനീയറിങ്ങ്, സാമൂഹിക, സാമ്പത്തികവിജയമായി കണക്കാക്കുന്നു.[3] എങ്കിലും 13 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരികയും പുരാവസ്തു സ്ഥലങ്ങൾ വെള്ളത്തിനടിയിൽ ആവുകയു ഗണ്യമായ പരിസ്ഥിതിമാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്ത ഈ പദ്ധതി മണ്ണിടിച്ചലിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.[4]
ചരിത്രം
ചരിത്രത്തിൽ ആദ്യമായി 1919 ഇൽ ഇൻ്റർനാഷണൽ ഡെവെലപ്മെൻ്റ് ഒഫ് ചൈനയിൽ സൺ യാത് സെൻ ആണ് വലിയ ഒരു അണക്കെട്ടിനെക്കു റിച്ച് പരാമർശിക്കുന്നത്. [5][6] 22 ഗിഗ വാട്ട്സ് ശേഷിയുള്ള ഒരു അണക്കെട്ട സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. [6] 1932 ഇൽ ചിയാങ് കൈഷേക്ക് നേതൃത്വം കൊടുത്ത നാഷണലിസ്റ്റ് സർക്കാർ ത്രീ ഗോർജെസിൻ്റെ പ്രാരംഭ ജോലികൾ തുടങ്ങിവച്ചു. 1939 ഇൽ രണ്ടാം സിനോ ജാപ്പനീസ് യുദ്ധം ഉണ്ടായപ്പോൾ ജപ്പാനീസ് സേന യിച്ചാങ്ങ് പ്രവിശ്യ കീഴടക്കി. അവർ ഈ സ്ഥലം അളക്കുകയും ചൈനയുടേ മേൽ യുദ്ധവിജയം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് ഈ അണക്കെട്ടിൻ്റെ ഒരു രൂപരേഖ സമർപ്പിച്ചു.
1944 ൽ അമേരിക്കൻ ബ്യൂ റോ ഒഫ് റീക്ലമേഷൻ മേധാവി ജോൺ എൽ. സാവേജ് ഈ സ്ഥലം പഠനവിധേയമാക്കുകയും യാംഗ്സേ നദി പദ്ധതി സമർപ്പിക്കുകയും ചെയ്തു. [7] എതാണ്ട് 54 ഓളം ചൈനീസ് എഞ്ചിനീയർമാർ അമേരിക്കയിലേക്ക് പരിശീലനത്തിനായി പറന്നു. അദ്ദേഹത്തിൻ്റെ ആദ്യത്തെ മാർഗ്ഗരേഖയിൽ കപ്പലുകളെ അണക്കെട്ടിൻ്റെ അപ്പു റത്തേക്ക് കടത്തി വിടാനുള്ള വിധം പരാമർശിച്ചിരുന്നു. [8] കുറേ പര്യവേക്ഷണങ്ങളും പഠനങ്ങളും രൂപകല്പനകളും മറ്റും നടന്നു എങ്കിലും ചൈനീസ് അഭ്യന്തര യുദ്ധത്തിൻ്റെ നടുവിലായ സർക്കാർ 1947 -ൽ പദ്ധതി നിർത്തി വച്ചു.
1949 ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം അധികാരത്തിൽ വന്ന മാവോ സേതൂങ്ങ് ഈ പദ്ധതിയെ പിന്തുണച്ചു എങ്കിലും ആദ്യം ഗെഷോബ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചു. ഇതും ഗ്രേറ്റ് ലീപ് ഫോർവേഡുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളും സാംസ്കാരിക വിപ്ലവവും പദ്ധിതിയെ സാവധാനമാക്കി. 1954 യാംഗ്സേ നദിയിലുണ്ടായ മഹാ പ്രളയത്തിനു ശേഷം ഇതിനു മാറ്റമുണ്ടായി. പ്രളയത്തിൽ ലക്ഷക്കണക്കിനു പേർ മരിക്കാനിടയായ സംഭവത്തിനു ശേഷം മാവോ സേതൂങ്ങ് ഈ അണക്കെട്ടിനെക്കുറിച്ച് വാചാലനായി. വീണ്ടും അണക്കെട്ടിനു വേണ്ടി നാനാ ഭാഗത്തു നിന്നും മു റവിളി കൊണ്ടു. 1958ൽ ഈ പദ്ധതിക്കെതിറ്റെ സംസാരിച്ച ചില എഞ്ചിനീയർമാരെ തടവിലാക്കുകയും ചെയ്തു. [9] എങ്കിലും അധിക നാൾ ഇതു നീണ്ടു നിന്നില്ല.
വീണ്ടും 1980 -ൽ പദ്ധതിയുടെ ആശയം ഉരുത്തിരിഞ്ഞു വന്നു. നാഷണൽ പീപ്പിൾസ് കോൺഗ്രസ് അണക്കെട്ടു നിർമ്മിക്കനുള്ളാ തീരുമാനം അംഗീകരിച്ചു. 1994-ൽ ഡിസംബർ 14 നു അണക്കെട്ട് നിർമ്മാണം ആരംഭിച്ചു.[10] 2009 ആകുമ്പോഴേക്കും പൂർത്തിയാക്കാം എന്നായിരുന്നു ധാരണ എങ്കിലും ചില പുതിയ പദ്ധതികൾ ( ഭൂഗർഭ വൈദ്യുത നിലയം) ഇത് 2012 വരെ വൈകിപ്പിച്ചു.[11][9][12] കപ്പൽ ലിഫ്റ്റ് 2015 ലാണ് പൂർത്തിയായത്. [13][14]
ഘടനയും അളവുകളും
കോൺക്രീറ്റും ഉരുക്കും ഉപയോഗിച്ചാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. അണക്കെട്ടിന് 2,235 മീറ്റർ (7,333 അടി) നീളം ഉണ്ട്. അണക്കെട്ടിൻ്റെ മുകൾഭാഗം സമുദ്രനിരപ്പിൽ നിന്ന് 185 മീറ്റർ (607 അടി) ഉയരത്തിലാണ്. പദ്ധതിക്കായി മൊത്തം 27.2 ദശലക്ഷം കുബിക് മീറ്റർ കോൺക്രീറ്റും 463,0000 ടൺ ഉരുക്കും വേണ്ടിവന്നു.[15] ഉരുക്കുപയോഗിച്ച് 63 ഈഫൽ ഗോപുരങ്ങൾ ഉണ്ടാക്കാം എന്നു പറയപ്പെടുന്നു. കോൺക്രീറ്റ് അണക്കെട്ടിൻ്റെ ഉയരം 181 മീറ്റർ (594 അടി) ആണ്. അണക്കെട്ടിൻ്റെ പണി പൂർത്തിയായപ്പോൾ റിസർവോ ഏതാണ്ട് 632 ചതുരശ്ര കിലോമീറ്റർ ഭൂമി വെള്ളത്തിനടിയിലാക്കിയിരുന്നു ഇതയ്പു അണക്കെട്ട് നിർമ്മിച്ച 1350 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള റിസർവോയിനെ അപേക്ഷിച്ച് ഇത് തുലോം കുറവാണെന്നു കാണാം. [16]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.