From Wikipedia, the free encyclopedia
ദ ലോങ്ങ് വാക്ക് (സ്ലാവൊമിർ റാവിച്ച്) എന്ന നോവലിനെ ആധാരമാക്കി പീറ്റർ വീയർ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ വേ ബാക്ക്. 1941-ലെ രണ്ടാം ലോക മഹായുദ്ധപശ്ചാത്തലത്തിൽ നടന്ന കഥ. മനുഷ്യന്റെ സ്വാതന്ത്ര്യവാഞ്ജ വളരെ ഹൃദ്യമായി ഈപടത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ഭിന്ന ദേശക്കാർ... ചാരക്കുറ്റം ചുമത്തപ്പെട്ട ഒരു പോളിഷ് പട്ടാള ഓഫീസർ, റഷ്യയിൽ വന്നുപെട്ട ഒരു അമേരിക്കൻ എഞ്ചിനീയർ,ഒരു സിനിമാനടൻ, വാൽക്ക എന്ന റഷ്യൻ കുറ്റവാളി,ഒരു പോളിഷ് ചിത്രകാരൻ, ഒരു പാതിരി,ഒരു യൂഗോസ്ലാവ്യൻ അകൗണ്ടന്റ്, തുടങ്ങിയവർ ഇവരെല്ലാം സൈബീരിയയിലെ ഒരു തടങ്കൽ പാളയത്തിൽ ശിക്ഷ അനുഭവിക്കുകയാണ്. ഉറപ്പായമരണത്തെ മുന്നിൽ കണ്ടു കൊണ്ട് കനത്ത മഞ്ഞു വീഴ്ചയുള്ള ഒരു രാത്രിയിൽ ഇവർ തടവുചാടുന്നു.. അടിമയായി ജീവിക്കുന്നതിനേക്കാൾ നല്ലത് സ്വാതന്ത്ര്യത്തിനുള്ള ശ്രമത്തിനിടെ മരിക്കുന്നതാണ് എന്നതായിരുന്നു അവർക്കു പ്രചോദനം. കൂട്ടത്തിൽ രാത്രിയിൽ കണ്ണുകാണാൻ വിഷമമുണ്ടായിരുന്ന കാശിക്ക് .....തുടക്കത്തിൽ തന്നെ തണുപ്പിൽ ഉറഞ്ഞ്മരണത്തോടടുത്തപ്പോൾ അയാൾക്കൊരു ദർശനമുണ്ടാകുന്നുണ്ട്.. ദൂരെ കൂട്ടുകാർകത്തിച്ച തീകണ്ട് അയാൾപറയുന്നു നാം സ്വതന്ത്രരായി എന്ന് (Yes we made it !.) . മോചിതനായി എന്ന ബോധത്തിൽ അയാൾ മരിക്കുന്നു. വഴിക്കുവെച്ച് റഷ്യൻ കൂട്ടുകൃഷിഫാമിൽ നിന്നും രക്ഷപ്പെട്ട എറീന എന്ന പെൺകുട്ടിയും അവരുടെ കൂടെ കൂടുന്നു.എല്ലാവരും കൂടി സോവിയറ്റ് യൂണിയന്റെ അതിർത്തിയിലെത്തുന്നു. റഷ്യക്കാരനായ വാൾക്ക അവിടെ വെച്ച് പിരിയുകയാണ്. തടങ്കലിലല്ലാത്തസ്ഥിതിക്ക് തന്റെ ജന്മദേശം തന്നെയാണ് മെച്ചം എന്നാണ് അദ്ദേഹം പറഞ്ഞത്. സ്റ്റാലിൻ അപ്പോഴും അയാൾക്ക് ആരാധ്യൻ തന്നെയായിരുന്നു, പണക്കാരിൽ നിന്നും എടുത്ത് പാവങ്ങൾക്കു നല്കുന്ന വീരനായകൻ . പിന്നീട് ദുഷ്കരമായ മരുഭൂയാത്രയുടെ മദ്ധ്യേ എറീനയും മരിച്ചു പോവുകയാണ്. ശേഷിച്ചവർ വെറും കാലിൽ വേണ്ടത്ര വെള്ളമോ ഭക്ഷണമോഒന്നും കൂടാതെ മംഗോളിയയിലൂടെ ഗോബി മരുഭൂമിതാണ്ടി ചൈനവഴി തിബത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയിൽ എത്തിച്ചേരുന്നതിന്റെ ഉദ്വേഗജനകമായ ചിത്രീകരണമാണ് "ദ വേ ബാക്ക്".
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.