From Wikipedia, the free encyclopedia
ദ ഹിഡൺ ഫോർട്രസ് (隠し砦の三悪人 കാകുഷി ടോറിഡേ നോ സാൻ അകുകിൻ , അക്ഷരാർത്ഥത്തിൽ, "ഒളിഞ്ഞിരിക്കുന്ന കോട്ടയിലെ മൂന്ന് വില്ലന്മാർ") 1958 -ലെ ജിഡായ്ഗേകി ചലച്ചിത്രമാണ്. [2] അകിര കുറോസാവയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ജനറൽ മകാബെ റോകുറോട്ടയായും (真壁 六郎太 ) മിസ യുവേഹാര യൂകി രാജകുമാരിയായും അഭിനയിക്കുന്നു.
ദ ഹിഡൺ ഫോർട്രസ് | |
---|---|
സംവിധാനം | അകിര കുറോസാവ |
നിർമ്മാണം | സാൻസുമി ഫ്യൂജിമോട്ടോ അകിര കുറോസാവ |
രചന | ഷിനോബു ഹാഷിമോട്ടോ റയൂസോ കികുഷിമ അകിര കുറോസാവ ഹിഡിയോ ഒഗൂനി |
അഭിനേതാക്കൾ | തോഷിറോ മിഫ്യൂണെ മിസ യുവേഹര മിനോരു ചിയാകി കാമടാരി ഫ്യൂജിവാര |
സംഗീതം | മസാരു സാറ്റോ |
ഛായാഗ്രഹണം | കസോവു യാമസാകി |
ചിത്രസംയോജനം | അകിര കുറോസാവ |
സ്റ്റുഡിയോ | ടോഹോ സ്റ്റുഡിയോസ് |
വിതരണം | ടോഹോ കമ്പനി ലിമിറ്റഡ് |
റിലീസിങ് തീയതി | 1958 ഡിസംബർ 28 (ജപ്പാൻ) 1962 ജനുവരി 23 (അമേരിക്കൻ ഐക്യനാടുകൾ)[1] |
രാജ്യം | ജപ്പാൻ |
ഭാഷ | ജാപ്പനീസ് |
സമയദൈർഘ്യം | 139 മിനിട്ടുകൾ; 90 മിനിട്ടുകൾ (1962 -ലെ അമേരിക്കൻ റിലീസ്)[1] |
താഹേയ്, മാറ്റാഷിചി (മിനോറു ചികായി, കമറ്റാരി ഫ്യൂജിവാര) എന്നീ രണ്ട് ദരിദ്ര കർഷകരാണ് കേന്ദ്രകഥാപാത്രങ്ങൾ. യമാന ക്ലാനിനോടൊപ്പം യുദ്ധം ചെയ്യാൻ ഇവർ ഉദ്ദേശിച്ചിരുന്നുവെന്നും പക്ഷേ എത്തിയപ്പോൾ താമസിച്ചുപോയെന്നും ഇവരുടെ സംഭാഷണത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. പരാജയപ്പെട്ട അകിസൂകി ക്ലാനിന്റെ സൈനികരാണ് ഇവരെന്ന് തെറ്റിദ്ധരിച്ച വിജയികൾ ഇവരെക്കൊണ്ട് മൃതദേഹങ്ങൾ മറവുചെയ്യിച്ചു. കലഹിച്ച് പിരിഞ്ഞ ഇവരെ വീണ്ടും പിടികൂടി മറ്റ് തടവുകാരോടൊപ്പം അകിസൂകി കോട്ടയിൽ സ്വർണ്ണത്തിനായി കുഴിക്കുവാൻ നിയോഗിച്ചു.
തടവുകാരുടെ കലാപത്തിന് ശേഷം ടാഹേയിയും മറ്റാഷിചിയും രക്ഷപെടുന്നു. ഒരു നദിക്കരികിൽ ഇവർ അകിസൂകി ക്ലാനിന്റെ ചന്ദ്രക്കല മുദ്രയോട് കൂടിയ സ്വർണ്ണം കണ്ടെത്തുന്നു. ഇതിനുശേഷം പരാജയപ്പെട്ട അകിസൂകി ക്ലാനിന്റെ ജനറൽ മകാബെ റോകോടുരയോടൊപ്പമാണ് (തോഷിരോ മിഫ്യൂണെ) ഇവർ യാത്ര ചെയ്യുന്നത്. രാജകുമാരി യൂകി അകിസൂകി (മിസ യുവേഹാര) ഇവരോടൊപ്പമുണ്ട്. രഹസ്യം സൂക്ഷിക്കുവാനായി യൂകി ഒരു മൂകയായി അഭിനയിക്കുന്നു.
ഇതിനിടെ കർഷകർ സ്വർണ്ണം കൊണ്ടുപോകാനുള്ള പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് ഒരു കർഷകന്റെ പുത്രി (ടോഷികോ ഹിഗൂച്ചി) ഇവരോടൊപ്പം ചേരുന്നു. ഒരു അടിമ വ്യാപാരിയിൽ നിന്നാണ് ഇവർ ഈ സ്ത്രീയെ കൂടെ കൂട്ടുന്നത്. റോകുറോട്ടയുടെ ശത്രു ഒടുവിൽ ഇവരെ പിടികൂടുന്നു. അപ്രതീക്ഷിതമായി അയാൾ രാജകുമാരിയോടും റോകുറോട്ടയോടും ചേരാൻ തീരുമാനിക്കുന്നു.
സ്വർണ്ണവുമായി രക്ഷപ്പെട്ടശേഷം കർഷകർ മറ്റുള്ളവരിൽ നിന്ന് വഴി പിരിയുന്നു. കർഷകർ സ്വർണ്ണം കണ്ടെത്തുന്നു. അകിസൂകി ക്ലാനിലെ അംഗങ്ങൾ ഇവരെ പിടികൂടുന്നു. യൂകി ആരാണെന്ന് അവർക്ക് അപ്പോഴാണ് മനസ്സിലാകുന്നത്. സ്വർണ്ണം അകിസൂകി കുടുംബത്തിന്റെ അധികാരം പുനഃസ്ഥാപിക്കാനാണ് ഉപയോഗിക്കുന്നത്. കർഷകരെ ഒരു റയോ നാണയവുമായി തിരികെ അയയ്ക്കുന്നു. അവസാന സീനിൽ ടഹേയ് ഇത് മാറ്റാഷിചിയ്ക്ക് നൽകുന്നു. പക്ഷേ മാറ്റാഷിചി ഇത് സ്വന്തമായി സൂക്ഷിക്കാൻ ടഹേയിയോട് പറയുന്നു.
ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.
1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ ഈ ചിത്രമായിരുന്നു കുറസോവയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം. .[2]
1987-ൽ എഹ്രൻസ്റ്റൈൻ ഏറ്റവും മഹത്തായ സാഹസിക ആക്ഷൻ ചിത്രങ്ങളിലൊന്നാണിത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. വളരെ വേഗത്തിൽ നീങ്ങുന്നതും ബുദ്ധി ഉപയോഗിച്ചിട്ടുള്ളതും ഒരു ദൃശ്യവിസ്മയവുമായ " സമുറായി ചിത്രമാണ്" ഇതെന്ന് അഭിപ്രായപ്പെട്ടിരുന്നു.[3] According to Ehrenstein:[3]
2001 -ൽ ആർനോൾഡ് വൈറ്റ് "ദ ഹിഡൺ ഫോർട്രസ് എന്ന ചിത്രം 1939-ലെ ജോൺ ഫോർഡിന്റെ സ്റ്റേജ്കോച്ച് എന്ന ചിത്രത്തോട് സമാനമായ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.[2]
2002 -ൽ ബ്രിട്ടണിൽ ഈ ചിത്രം റിലീസ് ചെയ്തശേഷം ജാമി റസ്സൽ ബിബിസിയ്ക്ക് വേണ്ടി ആക്ഷനും ഡ്രാമയും ഹാസ്യവും ആയാസരഹിതമായി കൂട്ടിക്കലർത്തിയ ചിത്രമാണിതെന്ന് അഭിപ്രായപ്പെടുകയുണ്ടായി.[4]
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ: സംവിധായകനുള്ള സിൽവർ ബെയർ[5]
ജോർജ്ജ് ലൂക്കാസ് ദ ഹിഡൺ ഫോർട്രസ് എന്ന ചിത്രത്തിന് തന്റെ സ്റ്റാർ വാർസ് എന്ന ചിത്രത്തിൽ വലിയ സ്വാധീനമുണ്ട് എന്ന് പറഞ്ഞിരുന്നു.[6] സിനിമയിലെ ഏറ്റവും ചെറിയ കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെ കഥ പറയുന്ന രീതിയാണ് ലൂക്കാസ് തന്റെ ചിത്രത്തിൽ ഉപയോഗിച്ചത്. സി-3പിഒ, ആർ2-ഡി2 എന്നിവരാണ് സ്റ്റാർ വാർസിൽ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.[7][8] ലൂക്കാസിന്റെ ആദ്യ കഥയിലും ദ ഹിഡൺ ഫോർട്രസുമായി സാമ്യമുണ്ടായിരുന്നു.[9] ദ ഫാന്റം മെനസ് എന്ന ചിത്രത്തിൽ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.
കകൂഷി ടോറിഡേ നോ സാൻ-അകൂണിൻ: ദ ലാസ്റ്റ് പ്രിൻസസ് എന്ന ചലച്ചിത്രം ഷിൻജി ഹിഗൂച്ചി സംവിധാനം ചെയ്തിട്ടുണ്ട്. ഇത് 2008 മേയ് 10-നാണ് റിലീസ് ചെയ്തത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.