മൗലാനാ മുഹമ്മദ് ഇല്യാസ് സ്ഥാപിച്ച ഇസ്ലാമിക മതപ്രചാരണ പ്രസ്ഥാനമാണ് From Wikipedia, the free encyclopedia
ഒരു അന്തർദേശീയ സുന്നി ഇസ്ലാമിക പ്രചാരണ പ്രസ്ഥാനമാണ് തബ്ലീഗി ജമാഅത്ത് (ഉർദു: تبلیغی جماعت, അറബിക്: جماعة التبليغ, അർത്ഥം:വിശ്വാസം പ്രചരിപ്പിക്കുന്ന സമൂഹം) പ്രചാരകരുടെ സംഘം എന്നാണ് നാമാർത്ഥം[3][4]. പൊതുവെ മുസ്ലിംകൾക്കിടയിൽ പ്രബോധന പ്രവർത്തനങ്ങളിലേർപ്പെട്ടുവരുന്ന സംഘടന മതത്തിന്റെ ആചരണത്തിലേക്ക് അവരെ ക്ഷണിച്ചുവരുന്നു[5]. അത് മുസ്ലീങ്ങളെ പ്രബോധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ അഭിപ്രായത്തിൽ തങ്ങളുടെ മതം ആചരിക്കുന്നതിലേക്ക് മടങ്ങാൻ സഹ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദക്ഷിണേഷ്യയിലാണ് സംഘടനയിലെ ഭൂരിപക്ഷം പേരും ഉള്ളത്[6][7]. അനുയായികളുടെ എണ്ണം പലരും പല വിധത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു കോടി ഇരുപത് ലക്ഷം മുതൽ 8 കോടി വരെ ഈ റിപ്പോർട്ടുകൾ വ്യത്യാസം കാണിക്കുന്നുണ്ട്[8]. ഇരുനൂറോളം രാജ്യങ്ങളിൽ സംഘടനയുടെ അനുയായികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു[9]. "ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിലെ ഏറ്റവും സ്വാധീനം ചെലുത്തിയ മത പ്രസ്ഥാനങ്ങളിലൊന്നായി" ഇത് കണക്കാക്കപ്പെടുന്നു.[10]
തബ്ലീഗ് ജമാഅത്ത് تبلیغی جماعت | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
തബ്ലീഗ് ജമാഅത്തിന്റെ 2009-ലെ മലേഷ്യൻ വാർഷിക സമ്മേളനം സെപാംഗ് സെലാൻഗോർ, മലേഷ്യ | |||||||||||||||||||||||||||||||||
ആകെ ജനസംഖ്യ | |||||||||||||||||||||||||||||||||
സ്ഥാപകൻ | |||||||||||||||||||||||||||||||||
മൗലാനാ മുഹമ്മദ് ഇല്യാസ്[1] | |||||||||||||||||||||||||||||||||
Regions with significant populations | |||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
മതങ്ങൾ | |||||||||||||||||||||||||||||||||
സുന്നി ഇസ്ലാം (മുഖ്യമായിദിയോബന്ദി ഹനഫി) | |||||||||||||||||||||||||||||||||
വിശുദ്ധ ഗ്രന്ഥങ്ങൾ | |||||||||||||||||||||||||||||||||
ഖുർആൻ | |||||||||||||||||||||||||||||||||
ഭാഷകൾ | |||||||||||||||||||||||||||||||||
അറബിക്, ഉർദു, മറ്റ് പ്രാദേശിക ഭാഷകൾ |
1926-ൽ ഇന്ത്യയിൽ മൗലാനാ മുഹമ്മദ് ഇല്യാസ് ആണ് സംഘടനയുടെ സ്ഥാപകൻ[1]. ഇസ്ലാമിന്റെ ആദ്ധ്യാത്മിക നവീകരണമാണ് ഇതിന്റെ പ്രാഥമികലക്ഷ്യം. അതിനായി തബ്ലീഗ് ജമാഅത്ത് പ്രവാചകൻ മുഹമ്മദിന്റെ ചര്യകൾക്കനുസൃതമായി ജീവിതം നയിക്കാൻ മുസ്ലിം സമൂഹത്തിലെ എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗത്തിലും പെട്ട ജനങ്ങളെ പ്രാപ്തരാക്കാൻ വേണ്ടി പരിശ്രമിക്കുന്നു.
തബ്ലീഗ് ജമാഅത്ത് ദിയോബന്ദി പ്രസ്ഥാനത്തിന് സമാന്തരമായാണ് രൂപംകൊണ്ടത്. ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനങ്ങൾ മതാചാരങ്ങളിൽ വേണ്ടത്ര അറിവില്ലാത്ത മുസ്ലിംകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയതിനാലാണ് ഇല്യാസ് ഇതിന് തുടക്കം നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രമേണ പ്രവർത്തനമേഖല വിസ്തൃതമാകിയ തബ്ലീഗ് ജമാഅത്തിന് ഇന്ന് 150-ലധികം രാഷ്ട്രങ്ങളിൽ സഹകാരികൾ ഉണ്ട്. തബ്ലീഗ് ജമാഅത്ത് അതിന്റെ സഹകാരികളോട് ഇസ്ലാമിലെ ഒരു പ്രത്യേക മദ്ഹബ് പിന്തുടരുവാൻ നിഷ്കർഷിക്കുന്നില്ല എങ്കിലും ഹനഫി മദ്ഹബാണ് അവർ പൊതുവെ പിന്തുടരുന്നത്. മതപ്രബോധനത്തിനും പ്രചാരണത്തിനും ആധുനിക മാധ്യമങ്ങളുടെ സഹായം തേടാൻ വിമുഖത കാട്ടുന്ന തബ്ലീഗ് ജമാഅത്ത് വ്യക്തിഗത പ്രവർത്തനത്തിനാണ് ഊന്നൽ കൊടുക്കുന്നത്.തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും മുഹമ്മദ് ഇല്യാസിന്റെ ആറ് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ്. ഉറച്ച സമാധാന പ്രമത്തതയും യുദ്ധവിരുദ്ധനിലപാടുമുള്ള തബ്ലീഗ് ജമാഅത്തിന് ചിലപ്പോഴെങ്കിലും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് വിധേയമാകുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാൽ അത്തരം ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല. യൂറോപ്പിലെ ഏറ്റവും വലിയ പള്ളി ലണ്ടൻ നഗരത്തിൽ പണികഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തബ്ലീഗ് ജമാഅത്ത് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ വലിയ തോതിൽ ആകർഷിക്കുകയുണ്ടായി.
തബ്ലീഗ് ജമാഅത്ത് രാജ്യത്തിന് ആപത്താണെന്നും ഇത് തീവ്രവാദത്തിലേക്കുള്ള കവാടമാണെന്നും ചൂണ്ടിക്കാട്ടി സൗദി അറേബ്യ 2021 ഡിസബർ 11ന് ഇതിനു് നിരോധനമേർപ്പെടുത്തി.[11][12]
1926-ൽ വടക്കേ ഇന്ത്യയിലെ മേവാത്ത്[1] എന്ന സ്ഥലത്താണ് തബ്ലീഗ് ജമാഅത്ത് രൂപീകൃതമാകുന്നത്. അപ്പോൾ മേവാത്തിലെ ഭൂരിപക്ഷ നിവാസികളായ മിയോസ് എന്നറിയപ്പെട്ടിരുന്ന രജപുത്വംശജരുടെ ഹിന്ദു സംസ്ക്കാരം മുസ്ലിംകളുടെ മത ഐകാത്മ്യം നഷ്ടപ്പെടുത്തുമെന്ന് അവിടുത്തെ ചില മുസ്ലിം നേതാക്കൾ ഭയപ്പെട്ടിരുന്നു. നേരത്തേ ഇസ്ലാം മതം സ്വീകരിച്ചിരുന്ന വളരെയധികം മിയോസ് മുസ്ലിംകളുടെ രാഷ്ട്രീയ സ്വാധീനത്തിൽ വന്ന ഇടിവു വന്ന സമയം ഹിന്ദുമത പുനരുജ്ജീവന പ്രസ്ഥാനങ്ങളുടെ പ്രവർത്തനം മൂലം തിരികെ ഹിന്ദുമതത്തിലേക്ക് പോയി. ഇതാണ് തബ്ലീഗ് ജമാഅത്തിന്റെ രൂപീകരണത്തിന് ഇടയാക്കിയ സാഹചര്യം. ഖുർആന്റെ മാർഗ്ഗനിർദ്ദേശത്തിനനുസൃതമായി നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപ്പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ ആഗ്രഹിച്ചിരുന്ന മുഹമ്മദ് യൂസുഫിന് തന്റെ ജീവിതം ഇസ്ലാമിനു സമർപ്പിക്കാൻ പ്രചോദനം ലഭിച്ചത് 1926-ൽ ഹിജാസിലേക്ക് നടത്തിയ തീർത്ഥാടനത്തെത്തുടർന്നാണ്. മേവാത്തിലെ മുസ്ലിംകൾക്ക് ഇസ്ലാമിന്റെ വിശ്വാസപരവും കർമ്മപരവുമായ വിഷയങ്ങൾ പഠിപ്പിക്കാനായി മസ്ജിദുകളോടനുബന്ധിച്ച് മദ്രസകളുടെ ഒരു ശൃംഖല ആരംഭിക്കാനായിരുന്നു തുടക്കത്തിൽ അദ്ദേഹത്തിന്റെ ഉദ്യമം. എന്നാൽ ഇത്തരം മദ്രസകളിൽ നിന്നും പുറത്തുവരുന്നവർ സുവിശേഷകർ ആവുന്നില്ല എന്നത് അദ്ദേഹത്തെ നിരാശനാക്കി.
വിവിധ ലോകരാഷ്ട്രങ്ങളിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തിച്ചു വരുന്നു. 2001 സെപ്തംബർ മുതൽ യു.എസ്. ഗവൺമെന്റ് തബ്ലീഗ് ജമാഅത്തിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.[13]
സൗദി അറേബ്യ 2021 ഡിസംബർ 10-ന് തബ്ലീഗ് ജമാഅത്ത് രാജ്യത്ത് നിരോധിച്ചു. സംഘടനയെ "സമൂഹത്തിന് അപകടം" എന്നും "തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്ന്" എന്നും വിശേഷിപ്പിച്ചു. രാജ്യത്തെ ഇസ്ലാമിക കാര്യ മന്ത്രി ഡോ.അബ്ദുൽലത്തീഫ് അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്.[14] മതപരമായ ആശയവ്യതിയാനങ്ങളും തീവ്രവാദവും ആരോപിച്ചാണ് സൗദി മതകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.[15].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.