സുഹാസിനി
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സുഹാസിനി മണിരത്നം (15 ഓഗസ്റ്റ് 1961)[1]. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി[2][3][4]
സുഹാസിനി മണിരത്നം | |
---|---|
![]() | |
ജനനം | ചെന്നൈ, തമിഴ്നാട് | 15 ഓഗസ്റ്റ് 1961
തൊഴിൽ(s) | ചലച്ചിത്ര അഭിനേത്രി, സംവിധായിക |
സജീവ കാലം | 1980-മുതൽ |
ജീവിതപങ്കാളി | മണിരത്നം |
കുട്ടികൾ | നന്ദൻ |
വെബ്സൈറ്റ് | http://www.madrastalkies.com |
ജീവിതരേഖ
ചാരുഹാസൻ്റെയും കോമളത്തിൻ്റെയും മകളായി 1961 ഓഗസ്റ്റ് 15 ന് ചെന്നൈയിൽ ജനിച്ചു. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ജീവിതമാരംഭിച്ചു. 1980-ൽ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനി ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ഛായാഗ്രാഹണത്തിൽ ബിരുദം നേടിയ ആദ്യ വനിതയാണ് സുഹാസിനി.
1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി, റഹ്മാൻ എന്നിവർ അഭിനയിച്ച കൂടെവിടെ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് തെലുങ്കിലാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടി.
1986-ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
1995-ൽ ഇന്ദിര എന്ന തമിഴ് ചിത്രം എഴുതി സംവിധാനം ചെയ്തു.
മണിരത്നവും സഹോദരനായ ജി.ശ്രീനിവാസനും ചേർന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തും സജീവമായി പ്രവർത്തിക്കുന്നു[5]
സ്വകാര്യ ജീവിതം
- പ്രശസ്ത സിനിമ സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്.1988-ൽ ആയിരുന്നു ഇവരുടെ വിവാഹം.
- ഏക മകൻ നന്ദൻ (ജനനം:1992)
അഭിനയിച്ച മലയാള സിനിമകൾ
- കൂടെവിടെ 1983
- ആദാമിൻ്റെ വാരിയെല്ല് 1983
- എൻ്റെ ഉപാസന 1984
- തത്തമ്മേ പൂച്ച പൂച്ച 1984
- ഉണ്ണി വന്ന ദിവസം 1984
- ആരോരുമറിയാതെ 1984
- അക്ഷരങ്ങൾ 1984
- കഥ ഇതു വരെ 1985
- മാമലകൾക്കപ്പുറത്ത് 1985
- രാക്കുയിലിൻ രാഗസദസിൽ 1986
- പ്രണാമം 1986
- എഴുതാപ്പുറങ്ങൾ 1987
- മണിവത്തൂരിലെ ആയിരം ശിവരാത്രികൾ 1987
- ഊഹക്കച്ചവടം 1988
- ഒരു സായാഹ്നത്തിൻ്റെ സ്വപ്നം 1989
- സമൂഹം 1993
- ഭാരതീയം 1997
- വാനപ്രസ്ഥം 1999
- വർണചിറകുകൾ 1999
- തീർത്ഥാടനം 2001
- നമ്മൾ 2002
- നമ്മൾ തമ്മിൽ 2004
- വെക്കേഷൻ 2005
- വിലാപങ്ങൾക്കപ്പുറം 2008
- മകൻ്റെ അച്ഛൻ 2009
- കളിമണ്ണ് 2013
- സാൾട്ട് മാംഗോ ട്രീ 2015
- റോക്ക് സ്റ്റാർ 2015
- ലൗ 24 x 7 2015
- സോളോ 2017
- കിണർ 2018
- അഭിയുടെ കഥ അനുവിൻ്റേയും 2018
- മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം 2021[6]
പുറമേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.