സുചിത്ര കൃഷ്ണമൂർത്തി

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

സുചിത്ര കൃഷ്ണമൂർത്തി

ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും, ചിത്രകാരിയും, ഗായികയുമാണ് സുചിത്ര കൃഷ്ണമൂർത്തി (തമിഴ്: சுசித்ரா கிருஷ்ணமூர்த்தி, ഹിന്ദി: सुचित्रा कृष्णमूर्ति).

വസ്തുതകൾ സുചിത്ര കൃഷ്ണമൂർത്തി, തൊഴിൽ ...
സുചിത്ര കൃഷ്ണമൂർത്തി
Thumb
തൊഴിൽ[creative artist]
സജീവ കാലം1987 - ഇതുവരെ
അടയ്ക്കുക

ഔദ്യോഗിക ജീവിതം

1987 ലെ ഒരു ടെലിവിഷൻ പരമ്പരയായ ചുനൌത്തിയിൽ അഭിനയിച്ചുകൊണ്ടാണ് സുചിത്ര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1990 കളിൽ ധാരാളം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുക വഴി, ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായി. 1994 ൽ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച കഭി ഹാ കഭി ന എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം, സുചിത്ര ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് വിവാഹത്തിനു ശേഷം, ചലച്ചിത്ര അഭിനയത്തിൽ നിന്ൻ വിട്ടു നിന്നു. 2005 ൽ മൈ വൈഫ്സ് മർഡർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തിരിച്ചു വന്നു.

ഹിന്ദുസ്ഥാൻ ക്ലാസിക്കൽ സംഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുള്ള ഒരു കലാകാരിയാണ് സുചിത്ര. കൂടാതെ ഒരു നല്ല ചിത്രകാരിയും, കവി കൂടിയുമാണ് സുചിത്ര. ജനുവരി-2009 ൽ സ്വന്തമായി എഴുതിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

സ്വകാര്യ ജീവിതം

ചലച്ചിത്രനിർമ്മാതാവായ ശേഖർ കപൂറിനെയാണ് സുചിത്ര വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് കാവേരി എന്ന ഒരു മകളുണ്ട്. 2007 ൽ ഇവർ വിവാഹ മോചനത്തിലൂടെ പിരിഞ്ഞു. സുചിത്ര ധർമ്മ സ്ഥാപന പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.