അമേരിക്കൻ ചലചിത്ര സംവിധായകൻ From Wikipedia, the free encyclopedia
സ്റ്റീവൻ ആലൻ സ്പീൽബർഗ്ഗ് (Steven Allan Spielberg OMRI) (ജനനം:ഡിസംബർ 18 1946) [1]ഒരു അമേരിക്കൻ ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും സംരംഭകനുമാണ്. നാല് പതിറ്റാണ്ടിൽ കൂടുതൽ സമയം ഇദ്ദേഹം ചലച്ചിത്രമേഖലയിലുണ്ടായിരുന്നു. ഇക്കാലം കൊണ്ട് പല തരത്തിലുള്ള ചലച്ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ഇദ്ദേഹത്തിന്റെ ആദ്യകാല സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളാണ് ആധുനിക ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങൾക്ക് മാതൃകയായത്. പിന്നീട് ഇദ്ദേഹം ജൂതന്മാരെ കൂട്ടക്കൊല ചെയ്തതും,അറ്റ്ലാന്റിക്കിനു കുറുകേയുള്ള അടിമവ്യാപാരവും, യുദ്ധവും തീവ്രവാദവും മറ്റും ചലച്ചിത്രങ്ങൾക്ക് വിഷയമാക്കാൻ തുടങ്ങി. ഏറ്റവും ജനപ്രീയതയുള്ളതും സ്വാധീനശക്തിയുള്ളതുമായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് ഇദ്ദേഹം. [2] ഇദ്ദേഹം ഡ്രീംവർക്ക്സ് എന്ന ചലച്ചിത്രസ്റ്റുഡിയോയുടെ ഉടമസ്ഥരിൽ ഒരാളുമാണ്.
സ്റ്റീവൻ സ്പിൽബർഗ്ഗ് | |
---|---|
ജനനം | സ്റ്റീവൻ അലൻ സ്പിൽബർഗ് |
സജീവ കാലം | 1968 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ആമി ഇർവിംഗ് (1985-1989) കേറ്റ് ചാപ്ഷോ (1991-ഇതുവരെ) |
പുരസ്കാരങ്ങൾ | Saturn Award for Best Direction 1977 Close Encounters of the Third Kind 1981 Raiders of the Lost Ark 1993 Jurassic Park 2002 Minority Report Saturn Award for Best Writing 1977 Close Encounters of the Third Kind 2001 Artificial Intelligence: AI NBR Award for Best Director 1987 Empire of the Sun AFI Life Achievement Award 1995 Lifetime Achievement BSFC Award for Best Director 1981 Raiders of the Lost Ark 1982 E.T.: The Extra-Terrestrial 1993 Schindler's List Critics Choice Award for Best Director 1998 Saving Private Ryan 2002 Catch Me If You Can ; Minority Report NSFC Award for Best Director 1982 E.T.: The Extra-Terrestrial 1993 Schindler's List Career Golden Lion 1993 Lifetime Achievement |
ആയിരം കോടി അമേരിക്കൻ ഡോളർ വിറ്റുവരവ് നേടിയ ആദ്യ ചലച്ചിത്ര സംവിധായകനാണ് സ്പിൽബർഗ്. ചെറുപ്പത്തിൽ പഠന വൈകല്യം ഉണ്ടായിരുന്ന അദ്ദേഹം തന്റെ സർഗ്ഗശേഷിയിലൂടെ പരിമിതികളെ അതിജീവിച്ച് വിഖ്യാത വ്യക്തിത്വമായി
1946 ഡിസംബർ 18ന് ഓഹിയോവിലെ സിൻസിനാറ്റിയിലെ ഒരു യാഥാസ്ഥിതിക ജൂതകുടുംബത്തിലാണ് സ്പീൽബർഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ലിയ പോസ്നെർ ഒരു കൺസെർട്ട് പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആർനോൾഡ് സ്പീൽബെർഗ് ഇലക്ട്രിക്കൽ എൻജിനിയറും ആയിരുന്നു. സ്പിൽബർഗിന്റെ അച്ഛന്റെ മുൻതലമുറ 1900ന്റെ ആദ്യ ദശകങ്ങളിൽ ഉക്രെയിനിൽനിന്നും സിൻസിനാറ്റിയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു. പിതാവിന്റെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട് സ്പിൽബർഗിന് 1950ൽ ന്യൂജേഴ്സിയിലെ ഹോഡ്ഡോൺ പട്ടണത്തിലും മൂന്നുവർഷത്തിനുശേഷം അരിസോണയിലെ ഫിനിക്സിലും മാറിമാറി താമസിക്കേണ്ടിവന്നു.[3]
ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം സ്പിൽബർഗിന്റെ ആകെ സമ്പാദ്യം 320 ദശലക്ഷം ഡോളറാണ്.[4] 2006-ൽ പ്രീമിയർ മാസിക ആധുനിക സിനിമാലോകത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി സ്പിൽബർഗിനെ കണക്കാക്കിയിരുന്നു. ടൈം മാസിക ഈ നൂറ്റാണ്ടിലെ 100 വ്യക്തികളിൽ ഒരാളായി സ്പിൽബർഗിനെ കണ്ടിരുന്നു. ലൈഫ് മാസിക ഈ തലമുറയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായും ഇദ്ദേഹത്തെ കണ്ടിരുന്നു. [5]
ഷിൻഡ്ലേഴ്സ് ലിസ്റ്റ് (1993) and സേവിംഗ് പ്രൈവറ്റ് റയാൻ (1998) എന്നീ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജോസ് (1975), ഇ.ടി. ദി എക്സ്ട്രാ ടെറസ്ട്രിയൽ (1982), ജൂറാസിക് പാർക്ക് (1993)— എന്നിവ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുവരെയുള്ള ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളായിരുന്നു ഇവ മൂന്നും. ഇതുവരെ സ്പിൽബർഗിന്റെ ചലച്ചിത്രങ്ങളെല്ലാം 10000 ദശലക്ഷം ഡോളറിൽ കൂടുതൽ വരുമാനം നേടിയിട്ടുണ്ട്. [4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.