ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ശോഭന എന്നറിയപ്പെടുന്ന ശോഭന ചന്ദ്രകുമാർ പിള്ള (ജനനം 21 മാർച്ച് 1970), ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യം നർത്തകിയുമാണ്. കുറച്ച് ഹിന്ദി, കന്നഡ, ഇംഗ്ലീഷ് സിനിമകൾക്കൊപ്പം തെലുങ്ക്, തമിഴ് സിനിമകൾക്കൊപ്പം മലയാളം സിനിമകളിലും അവർ പ്രധാനമായും അഭിനയിക്കുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത്, വ്യത്യസ്ത മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011 ലെ തമിഴ്നാട് സ്റ്റേറ്റ് കലൈമാമണി ഹോണറിംഗ് അവാർഡ് എന്നിവയും മറ്റ് നിരവധി അവാർഡുകളും അവർ നേടിയിട്ടുണ്ട്.
ചന്ദ്രകുമാറിന്റേയും ആനന്ദത്തിന്റേയും മകളായി 1970 മാർച്ച് -21 ന് തിരുവനന്തപുരത്ത് ജനനം.[2]. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന.[2] കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു[3][4]
ശോഭന അഥവാ ശോഭന ചന്ദ്രകുമാർ പിള്ള , അഭിനേത്രി എന്ന നിലയിലും മികവുറ്റ ഭാരതനാട്യം നർത്തകി എന്ന നിലയിലും പ്രശസ്തയാണ്[5][1]. ഏകദേശം 230- ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി. അതിൽ മലയാള സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരത്തിന് രണ്ടുതവണ അർഹയായി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്[6][7][8]. അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ. ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്[9][10][11][12]. .
ചിത്രാ വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നർത്തകി ഉരുവപ്പെട്ടത്. കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006- ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി[9]. കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006- ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.[13][14] 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ-- രത്ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു[15] .
1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു[16]. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമതും ദേശീയ അവാർഡ് ലഭിച്ചു
രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
വർഷം | അവാർഡുകൾ | വിഭാഗം | ചിത്രങ്ങൾ |
---|---|---|---|
1989 | ഫിലിംഫെയർ അവാർഡ് സൗത്ത് | മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്
മലയാളം |
ഇന്നലെ |
1993 | ദേശീയ ചലച്ചിത്ര പുരസ്കാരം | മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ | മണിച്ചിത്രത്താഴ് |
1993 | കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം | മികച്ച നടിക്കുള്ള കേരളസംസ്ഥാന | മണിച്ചിത്രത്താഴ് |
1994 | ഫിലിംഫെയർ അവാർഡ് സൗത്ത് | മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്
മലയാളം |
തേന്മാവിൻ കൊമ്പത്ത് |
2002 | ദേശീയ ചലച്ചിത്ര പുരസ്കാരം | മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ | മിത്ര്, മൈ ഫ്രണ്ട് |
2013 | വനിത ചലച്ചിത്ര പുരസ്കാരം | മികച്ച നടി | തിര |
വർഷം | സിനിമ | കഥാപാത്രം | Sources |
---|---|---|---|
1984 | ഏപ്രിൽ 18 | ശോഭന | |
1984 | കാണാമറയത്ത് | ഷേർലി | |
1984 | ഇത്തിരിപ്പുവേ ചുവന്ന പൂവേ | സുഭദ്ര | |
1984 | അലകടലിനക്കരെ | ഡൈസി | |
1985 | അവിടത്തെപ്പോലെ ഇവിടെയും | സുജാത | |
1985 | വസന്തസേന (ചലച്ചിത്രം) | മെർലിൻ | |
1985 | തൊഴിൽ അല്ലെങ്കിൽ ജയിൽ | ||
1985 | അക്കച്ചിയുടെ കുഞ്ഞുവാവ | മൃദ്രുല | |
1985 | മീനമാസത്തിലെ സൂര്യൻ | രേവതി | |
1985 | അഴിയാത്ത ബന്ധങ്ങൾ | ഗീത | |
1985 | ഈറൻ സന്ധ്യ | പ്രഭ | |
1985 | തമ്മിൽ തമ്മിൽ | കവിത | |
1985 | അനുബന്ധം | വിജയലക്ഷ്മി | |
1985 | ഈ തണലിൽ ഇത്തിരി നേരം | സൗദാമിനി | |
1985 | ഈ ശബ്ദം ഇന്നത്തെ ശബ്ദം | ശാരദ | |
1985 | അയനം | ആലിസ് | |
1985 | യാത്ര | തുളസി | |
1985 | രംഗം | ചന്ദ്രിക | |
1985 | ഒരു നാൾ ഇന്നൊരുനാൾ | രജനി | |
1985 | ഉപഹാരം | മാഗി ഫർണാണ്ടസ് | |
1986 | ഉദയം പടിഞ്ഞാറ് | രേണു | |
1986 | ടി.പി. ബാലഗോപാലൻ എം.എ. | അനിത | |
1986 | കുഞ്ഞാറ്റക്കിളികൾ | ഉഷ | |
1986 | ഇനിയും കുരുക്ഷേത്രം | ലേഖ | |
1986 | ആയിരം കണ്ണുകൾ | അനു | |
1986 | എൻറെ എൻറേതുമാത്രം | അമ്പിളി | |
1986 | അഭയം തേടി | മീര/മിറാണ്ട | |
1986 | ക്ഷമിച്ചു എന്നൊരുവാക്ക് | ഇന്ദു | |
1986 | ആളൊരുങ്ങി അരങ്ങൊരുങ്ങി | ഗീത | |
1986 | ന്യായവിധി | ഗീത | |
1986 | ഈ കൈകളിൽ | വിജി ബാലകൃഷ്ണൻ | |
1986 | പടയണി | രാധ | |
1986 | ചിലമ്പ് | അംബിക | |
1986 | രാരീരം | മീര | |
1987 | വ്രതം | നാൻസി | |
1987 | നാടോടിക്കാറ്റ് | രാധ | |
1987 | ഇത്രയും കാലം | സാവിത്രി | |
1987 | കാലം മാറി കഥ മാറി | ഉമ്മുക്കുൽസു | |
1987 | അനന്തരം | സുമ, നളിനി | |
1987 | നാൽക്കവല | സൈനബ | |
1988 | വിചാരണ | അനിത | |
1988 | വെള്ളാനകളുടെ നാട് | രാധ | |
1988 | ജന്മാന്തരം | ശ്രീദേവി | |
1988 | ആര്യൻ | അശ്വതി | |
1988 | അപരൻ | അമ്പിളി | |
1988 | ധ്വനി | ദേവി | |
1988 | ആലില കുരുവികൾ | ഭാവന | |
1988 | മുക്തി | രാധിക | |
1989 | ചരിത്രം | സിസിലി | |
1990 | ഇന്നലെ | മായ/ഗൗരി | |
1990 | അയ്യർ ദ ഗ്രേറ്റ് | അമല | |
1990 | സസ്നേഹം | സരസ്വതി | |
1990 | കളിക്കളം | ആനി | |
1991 | വാസ്തുഹാര | ഭവാനി(കുട്ടിക്കാലം) | |
1991 | ഉള്ളടക്കം | ആനി | |
1991 | അടയാളം | മാലിനി | |
1991 | കൺകെട്ട് | സുജാത | |
1992 | ഒരു കൊച്ചു ഭൂമികുലുക്കം | ഇന്ദു | |
1992 | നാഗപഞ്ചമി | പഞ്ചമി | |
1992 | പപ്പയുടെ സ്വന്തം അപ്പൂസ് | ഭാമ | |
1993 | മായാമയൂരം | ഭദ്ര | |
1993 | മേലേപ്പറമ്പിൽ ആൺവിട് | പവിഴം | |
1993 | മണിച്ചിത്രത്താഴ് | ഗംഗ/നാഗവല്ലി | മികച്ചനടിക്കുള്ളദേശീയപുരസ്കാരം |
1994 | പവിത്രം | മീര | |
1994 | കമ്മീഷണർ | ഇന്ദു കുറുപ്പ് | |
1994 | തേന്മാവിൻകൊമ്പത്ത് | കാർത്തുമ്പി | |
1994 | പക്ഷേ | നന്ദിനി മേനോൻ | |
1994 | മിന്നാരം | നീന | |
1994 | വിഷ്ണു | സൂസന്ന മാത്യൂസ് | |
1994 | മാനത്തെ വെള്ളിത്തേര് | മെർലിൻ | |
1994 | സിന്ദൂരരേഖ | അരുന്ധതി | |
1995 | മഴയെത്തുംമുമ്പേ | ഉമാമഹേശ്വരി | |
1996 | മിന്നാമിനുങ്ങിനും മിന്നുകെട്ട് | രാധിക | |
1996 | കുങ്കുമച്ചെപ്പ് | ഇന്ദു | |
1996 | അരമന വീടും അഞ്ഞൂറേക്കറും | അല്ലി | |
1996 | രാജപുത്രൻ | വേണി | |
1996 | ഹിറ്റ്ലർ | ഗൗരി | |
1996 | സൂപ്പർമാൻ | നിത്യ.ഐ പി എസ്. | |
1997 | കല്ല്യാണക്കച്ചേരി | ഗോപിക | |
1997 | കളിയൂഞ്ഞാൽ | ഗൗരി | |
1999 | അഗ്നിസാക്ഷി | ദെവകി മാനമ്പിള്ളി | |
2000 | ശ്രദ്ധ | സുമ | |
2000 | വല്ല്യേട്ടൻ | ദേവി | |
2004 | മാമ്പഴക്കാലം | ഇന്ദിര | |
2005 | മകൾക്ക് | കില്ലേരി | |
2009 | സാഗർ എലിയാസ് ജാക്കി റീലോഡഡ് | ഇന്ദു | |
2013 | തിര | ഡോ.രോഹിണി പ്രണാബ് | |
2020 | വരനെ ആവശ്യമുണ്ട് | നീന |
Year | Title | Role | Sources |
---|---|---|---|
1982 | Bhakta Dhruva Markandeya | ||
1984 | Srimathi Kanuka | Padma | |
1984 | Vijrumbhana | Shobha | |
1985 | Hechcharika | ||
1985 | Marana Sasanam | Lalitha | |
1985 | Muvva Gopaludu | Krishnaveni | |
1985 | Ajeyudu | Rekha | |
1985 | Trimurtulu | Latha | |
1985 | Rudraveena | Lalita Shiva Jyoti | |
1985 | Abhinandana | Rani | |
1985 | Praja Pratinidhi | Bharathi | |
1985 | Manavadostunnaadu | Roopa | |
1985 | Kokila | Kokila | |
1985 | Neti Siddhartha | Jyoti | |
1985 | Agni Sakshi | ||
1986 | Appula Appa Rao | Subba Laxmi | |
1986 | Hello Darling | ||
1986 | Rendilla Poojari | Radha | |
1986 | Naga Jyoti | Gayathri | |
1986 | Vikram | Radha | |
1986 | Marchandi Mana Chattalu | Uma | |
1986 | Asthram | Padmini | |
1986 | Gangwar | Pavithra | |
1986 | Alludu Diddina Kapuram | Sita | |
1987 | Muddula Manavudu | Hemalatha | |
1987 | Paapa Kosam | Swapna | |
1987 | Rowdy Gaari Teacher | Malli | |
1989 | Nari Nari Naduma Murari | Shobha | |
1990 | Alludugaru | Kalyani | |
1991 | April 1st Vidudhala | Bhuvaneshwari | |
1991 | Rowdy Gaari Pellam | Janaki | |
1991 | Minor Raja | Santhana Lakshmi | |
1991 | Manchi Roju | Padma | |
1991 | Hello Darling | ||
1991 | Keechu Raallu | Monica | |
1992 | Ahankari | Shobana | |
1992 | Asadhyulu | Jyoti | |
1992 | Champion | Sandhya | |
1992 | Rowdy Alludu | Sita | |
1993 | Kannayya Kittayya | Saroja | |
1993 | Nippu Ravva | Guest appearance in a song | |
1993 | രക്ഷണ | Padma | |
1997 | Surya Putrulu | Ragini | |
2006 | Game | Uma | |
Year | Title | Role | Sources |
---|---|---|---|
1980 | Mangala Nayagi | - | |
1980 | Manmatha Ragangal | - | |
1984 | Enakkul Oruvan | Kalpana | |
1985 | Marudhani | Marudhani | |
1988 | Katha Nayagan | - | |
1988 | Oray Thaai Oray Kulam | Easwari | |
1988 | Idhu Namma Aalu | Banu | |
1989 | Sattathin Thirappu Vizhaa | Radha | |
1989 | Paattukku Oru Thalaivan | Shanthi | |
1989 | Siva | Parvathy | |
1989 | Ponmana Selvan | Parvathy | |
1989 | Vaathiyaar Veettu Pillai | Geeta | |
1990 | Enkitta Mothathe | Mallika | |
1990 | Mallu Vetti Minor | Santhana Lakshmi | |
1990 | Sathya Vaakku | - | |
1991 | Mahamayi | Mahamayi | |
1991 | Thalapathi | Subhalakshmi | |
1993 | Sivarathiri | Gayathri | |
1996 | Thuraimugam | Rukkumani | |
2012 | Podaa Podi | Veena | |
2014 | കൊച്ചടിയാൻ | Yaaghavi |
Year | Title | Role | Sources |
---|---|---|---|
1990 | Shivashankar | Girija | |
1985 | Giri Baale | Neelaveni |
Year | Title | Role | Sources |
---|---|---|---|
2008 | Mere Baap Pehle Aap | Anuradha Joshi (Annu) | |
2007 | Apna Asmaan | Padmini Kumar |
Year | Title | Role | Sources |
---|---|---|---|
2003 | 'ഡാൻസ് ലൈക് എ മാൻ | രത്ന | |
2002 | മിതൃ, മൈ ഫ്രണ്ട് | ലക്ഷ്മി |
Year | Title | Channel | Language |
---|---|---|---|
2010 | Jodi Number one season 4 | Vijay TV | Tamil |
2010 | Super Jodi | Surya TV | Malayalam |
2015 | D 3
(Grand finale) |
Mazhavil Manorama | Malayalam |
2017 | Midukki | Mazhavil Manorama | Malayalam |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.