ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2004 മുതൽ 2008 വരെ ഭാരതത്തിൻ്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവാണ് ശിവരാജ് വിശ്വനാഥ് പാട്ടീൽ എന്നറിയപ്പെടുന്ന ശിവരാജ് പാട്ടീൽ.(ജനനം: 12 ഒക്ടോബർ 1935) ഏഴു തവണ ലോക്സഭാംഗം, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]
ശിവരാജ് പാട്ടീൽ | |
---|---|
പഞ്ചാബ് ഗവർണർ, ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റർ | |
ഓഫീസിൽ 2010-2015 | |
മുൻഗാമി | എസ്.എഫ്. റോഡ്രിഗസ് |
പിൻഗാമി | കെ.എസ്.സോളങ്കി |
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി | |
ഓഫീസിൽ 2004-2008 | |
മുൻഗാമി | എൽ.കെ. അദ്വാനി |
പിൻഗാമി | പി. ചിദംബരം |
രാജ്യസഭാംഗം | |
ഓഫീസിൽ 2004-2010 | |
മണ്ഡലം | മഹാരാഷ്ട്ര |
ലോക്സഭാംഗം | |
ഓഫീസിൽ 1999, 1998, 1996, 1991, 1989, 1984, 1980 | |
മുൻഗാമി | ഉദ്ദവറാവു പാട്ടീൽ |
പിൻഗാമി | രൂപതയി പാട്ടീൽ |
മണ്ഡലം | ലാത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലാത്തൂർ ജില്ല, മഹാരാഷ്ട്ര | 12 ഒക്ടോബർ 1935
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | വിജയ പാട്ടീൽ |
കുട്ടികൾ | 1 son and 1 daughter |
As of 18 ഒക്ടോബർ, 2022 ഉറവിടം: ലോക്സഭ |
മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ വിശ്വനാഥ റാവുവിൻ്റേയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി പഠനം പൂർത്തിയാക്കി.[5]
1972-ൽ കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ച ശേഷം 1980-ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീൽ. 2004-ലെ തിരഞ്ഞെടുപ്പിൽ ലാത്തൂരിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടർന്ന് 2004-ൽ തന്നെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമായി. 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2008 നവംബർ 26 ന് മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ ശിവരാജ് പാട്ടീലായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. പിന്നീട് ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചു.
പ്രധാന പദവികളിൽ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.