From Wikipedia, the free encyclopedia
ജൈവശാസ്ത്രം, രസതന്ത്രം, പര്യാവരണ ശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധാർഹവും അദ്വിതീയവുമായ ഗവേഷണത്തിനായി ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം ( സി. എസ്. ഐ. ആർ) നൽകുന്ന വാർഷിക പുരസ്കാരം. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയാണ് ഇത്. ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനത്തിന്റെ പ്രതിഷ്ഠാപകനും പ്രഥമ നിർദ്ദേശകനുമായ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിലാണ് ഈ ബഹുമതി അറിയപ്പെടുന്നത്. ആദ്യമായി ഈ പുരസ്കാരം നൽകപ്പെട്ടത് 1958 ലാണ്.
ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കുമുള്ള ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാരം | |
---|---|
അവാർഡ് | ശാസ്ത്രവിഷയങ്ങളിലെ ഗവേഷണത്തിന് ഇന്ത്യയിൽ നൽകുന്ന സമ്മാനം |
സ്ഥലം | വിഗ്യാൻ ഭവൻ, ന്യൂ ഡൽഹി |
നൽകുന്നത് | കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഭാരതസർക്കാർ |
ആദ്യം നൽകിയത് | 1958 |
ഔദ്യോഗിക വെബ്സൈറ്റ് | Bhatnagar Prize website |
ഈ പുരസ്കാരം ഇന്ത്യൻ പൌരന്മാർക്കു മാത്രം അവകാശപ്പെട്ടതാണ്. മറെറാരു നിബന്ധന ഗവേഷണം പൂർണ്ണമായും ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിൽ നടത്തിയിരിക്കണം എന്നതാണ്. 45 വയസ്സ് കവിയാത്ത ശാസ്ത്രജ്ഞരുടെ, സമ്മാന വർഷത്തിന് തൊട്ടുപിന്നിലെ 5 വർഷത്തെ ഗവേഷണനിപുണതയാണ് ഈ പുരസ്കാരത്തിന് ഗണിക്കപ്പെടുന്നത്.
ബഹുമതിപത്രം, ഫലകം എന്നിവക്കൊപ്പം 5 ലക്ഷം രൂപയും, 65 വയസ്സു വരെ പ്രതിമാസം 15,000 രൂപ പ്രത്യേക വേതനവും ആജീവനാന്തം വാർഷിക പുസ്തകധനമായി 10,000 രുപയും വിജേതാവിന് ലഭിക്കുന്നു
സി. എസ്. ഐ. ആറിന്റെ ഭരണസമിതിയിലെ അംഗങ്ങൾ, ദേശീയപ്രാധാന്യമുളള യൂണിവഴ്സിററികളിലേയോ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലേയോ നിർദ്ദേശകർ, പ്രധാന ഉപദേശകർ, പൂർവ്വവിജേതാക്കൾ എന്നിവർക്കെല്ലാം നാമനിർദ്ദേശം ചെയ്യാവുന്നതാണ്. നാമനിർദ്ദേശം മൂന്നു വർഷം വരെ സമ്മാനദാന സമിതിയുടെ പരിഗണനയിലിരിക്കന്നതാണ്.
തിരഞ്ഞെടുത്ത ഏഴുശാസ്ത്ര ശാഖകൾക്കാണ് ഈ അവാർഡ് നൽകി വരുന്നത്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.