From Wikipedia, the free encyclopedia
കുറഞ്ഞ വെളിച്ചത്തിലെ കാഴ്ചയാണ് സ്കോട്ടോപിക് കാഴ്ച. ഗ്രീക്ക് പദങ്ങളായ സ്കോട്ടോസ് (അർഥം: ഇരുട്ട്), ഒപിയ (അർഥം: കാഴ്ചയുടെ അവസ്ഥ) എന്നീ വാക്കുകളിൽ നിന്നാണ് ഈ വാക്ക് വന്നത്.[1] മനുഷ്യന്റെ കണ്ണിൽ, കുറഞ്ഞ ദൃശ്യപ്രകാശത്തിൽ കോൺ കോശങ്ങൾ പ്രവർത്തനരഹിതമാണ്. 498നാ.മീ (പച്ച-നീല) തരംഗദൈർഘ്യങ്ങളോട് കൂടുതൽ സംവേദനക്ഷമതയുള്ള റോഡ് കോശങ്ങളിലൂടെയാണ് സ്കോട്ടോപിക് കാഴ്ച സാധ്യമാകുന്നത്. ഈ സാഹചര്യത്തിൽ 640നാ.മീ (ചുവപ്പ് കലർന്ന ഓറഞ്ച്) നേക്കാൾ കൂടിയ തരംഗദൈർഘ്യങ്ങളോട് സംവേദനക്ഷമത കുറവാണ്. ഈ അവസ്ഥയെ പുർകിഞെ ഇഫക്റ്റ് എന്ന് വിളിക്കുന്നു.
അമക്രൈൻ കോശം, പ്രത്യേകിച്ചും എ2-അമാക്രിൻ കോശങ്ങളാണ് സ്കോട്ടോപിക് കാഴ്ചയിൽ ആധിപത്യം പുലർത്തുന്നത്. റോഡ് ബൈപോളാർ സെല്ലുകൾ ഗാംഗ്ലിയൻ സെല്ലുകളിൽ സിനാപ്സ് ചെയ്യാത്തതിനാൽ, എ2-അമക്രൈൻ കോശങ്ങൾ റോഡ് ബൈപോളാർ സെൽ ഇൻപുട്ട് പിടിച്ചെടുത്ത് കോൺ ബൈപോളാർ സെല്ലുകളിലേക്ക് പുനർവിതരണം ചെയ്യുന്നു.[2]
കുറഞ്ഞ വെളിച്ചത്തിൽ മനുഷ്യ നേത്രം സ്കോട്ടോപിക് കാഴ്ച ഉപയോഗിക്കുന്നു (ലൂമിനൻസ് ലെവൽ 10 −6 cd/m 2 മുതൽ 10 −3.5 cd/m 2 വരെ). മറ്റ് ജീവിവർഗ്ഗങ്ങൾക്ക് പക്ഷെ കുറഞ്ഞ വെളിച്ചത്തിൽ വർണ്ണാന്ധത ഉണ്ടാകണമെന്നില്ല. എലിഫൻറ് ഹോക്ക് നിശാശലഭം (Deilephila elpenor) മങ്ങിയ നക്ഷത്ര വെളിച്ചത്തിൽ പോലും വിപുലമായ വർണ്ണ ദർശനം ഉള്ളവയാണ്.[3]
മെസോപിക് ദർശനം സംഭവിക്കുന്നത് ഇന്റർമീഡിയറ്റ് പ്രകാശ അവസ്ഥയിലാണ് (ലൂമിനൻസ് ലെവൽ 10 −3 മുതൽ 10 0.5 സിഡി / മീ 2 വരെ). ഇത് സ്കോട്ടോപിക്, ഫോട്ടോപിക് കാഴ്ചകളുടെ സംയോജനമാണ്. മെസോപിക് അവസ്ഥയിൽ മനുഷ്യർക്ക് കൃത്യമല്ലാത്ത കാഴ്ചയും (വിഷ്വൽ അക്വിറ്റി) കുറഞ്ഞ വർണ്ണ ദർശനവും ആണ് ഉള്ളത്.
സാധാരണ വെളിച്ചത്തിൽ (ലൂമിനൻസ് ലെവൽ 10 മുതൽ 10 8 സിഡി/മീ2 വരെ), കോൺ കോശങ്ങൾ ആധിപത്യം പുലർത്തുകയും ഫോട്ടോപിക് കാഴ്ച സാധ്യമാകുകയും ചെയ്യുന്നു.
ശാസ്ത്രസാഹിത്യത്തിൽ, ഫോട്ടോപിക് ലക്സിനോട് യോജിക്കുന്ന സ്കോട്ടോപിക് ലക്സ് എന്ന പദം ഇടയ്ക്കിടെ ഉപയോഗിച്ച് കാണുന്നുണ്ട്, പക്ഷെ സ്കോട്ടോപിക് വിസിബിലിറ്റി വെയ്റ്റിംഗ് ഫംഗ്ഷൻ ആണ് കൂടുതലായി ഉപയോഗിക്കുന്നത്.[4]
സ്കോട്ടോപിക് കാഴ്ചയിൽ, പശ്ചാത്തല പ്രകാശത്തിന് മാറ്റം സംഭവിച്ചാലും, സാധാരണ മനുഷ്യന്റെ റിലേറ്റീവ് വേവ്ലെങ്ത് സെൻസിറ്റിവിറ്റി മാറില്ല. റോഡോപ്സിൻ ഫോട്ടോപിഗ്മെന്റാണ് വേവ്ലെങ്ത് സെൻസിറ്റിവിറ്റി നിർണ്ണയിക്കുന്നത്. ഫോട്ടോപിക്, മെസോപിക് സാഹചര്യങ്ങളിൽ ഈ പിഗ്മെന്റ് ശ്രദ്ധേയമല്ല. സ്കോട്ടോപിക് ദർശനത്തിൽ വേവ്ലെങ്ത് സെൻസിറ്റിവിറ്റി മാറില്ല എന്ന തത്വം വ്യക്തികളിലെ രണ്ട് ഫംഗ്ഷണൽ കോൺ ക്ലാസുകൾ കണ്ടെത്താനുള്ള കഴിവിലേക്ക് നയിച്ചു.
കുറഞ്ഞ വെളിച്ചത്തിൽ വ്യത്യസ്ത സ്പെക്ട്രൽ പവർ ഡിസ്ട്രിബ്യൂഷനുകളുള്ള ലൈറ്റുകൾ മനുഷ്യന്റെ കണ്ണിന് പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റോഡോപ്സിൻ ഫോട്ടോപിഗ്മെന്റിന്റെ സ്വഭാവം വിശദീകരിക്കുന്നു. ഈ ഒരൊറ്റ ഫോട്ടോപിഗ്മെന്റിന്റെ പ്രതികരണം 400നാ.മീ ലൈറ്റിനും 700 നാ.മീ ലൈറ്റിനും ഒരേ ക്വാണ്ട നൽകും. അതിനാൽ, ഈ ഫോട്ടോപിഗ്മെന്റ് , പ്രകാശത്തിന്റെ ആപേക്ഷിക സ്പെക്ട്രൽ ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ എൻകോഡ് ചെയ്യാതെ ആഗിരണം ചെയ്യുന്നതിന്റെ നിരക്ക് മാത്രം മാപ്പ് ചെയ്യുന്നു. 507 നാനോ മീറ്ററിൽ 1700 lm / W ആണ് പരമാവധി സ്കോട്ടോപിക് ഫലപ്രാപ്തി.[5]
സ്കോട്ടോപിക് കാഴ്ചയിൽ കാഴ്ച മോശമാണെന്നതിന്റെ മറ്റൊരു കാരണം, സ്കോട്ടോപിക് കാഴ്ചയിൽ സജീവമായ ഒരേയൊരു കോശങ്ങളായ റോഡ് കോശങ്ങൾ റെറ്റിനയിലെ ന്യൂറോണുകളുടെ ഒരു ചെറിയ എണ്ണത്തിനോട് മാത്രം കൂടിച്ചേരുന്നു എന്നതാണ്. പലതിൽ നിന്നും ഒന്നിലേക്കുള്ള ഈ അനുപാതം മോശം സ്പേഷ്യൽ ഫ്രീക്വൻസി സെൻസിറ്റിവിറ്റിയിലേക്ക് നയിക്കുന്നു.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.