അക്വസ് അറയിലെ ദ്രാവകമായ അക്വസ് ഹ്യൂമർ അക്വസ് സിരകളിലൂടെ എപ്പിസ്ലീറയിലെ രക്തക്കുഴലുകളിലേക്ക് എത്തിക്കുന്ന വൃത്താകൃതിയിൽ ലിംഫാറ്റിക് പോലെയുള്ള ഘടനയാണ് ഷ്ലെംസ് കനാൽ [1] [2] [3] [4] ജർമ്മൻ ശരീരശാസ്ത്രജ്ഞനായ ഫ്രീഡ്രിക്ക് ഷ്ലെമിൻ്റെ (1795–1858) പേരാണ് ഇതിന് നൽകിയിരിക്കുന്നത്.

വസ്തുതകൾ ഷ്ലെംസ് കനാൽ, Details ...
ഷ്ലെംസ് കനാൽ
Thumb
മനുഷ്യന്റെ കണ്ണിന്റെ മുൻഭാഗം, താഴെ വലതുവശത്ത് ഷ്ലെംസ് കനാൽ അടയാളപ്പെടുത്തിയിരിക്കുന്നു
Thumb
മനുഷ്യന്റെ കണ്ണിന്റെ മുകളിലെ പകുതി ഭാഗം. മധ്യഭാഗത്ത് ഇടതുവശത്ത് ഷ്ലെംസ് കനാൽ ലേബൽ ചെയ്തിരിക്കുന്നു
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinsinus venosus sclerae
MeSHD000092662
TAA12.3.06.109
FMA51873
Anatomical terminology
അടയ്ക്കുക

ലിംഫറ്റിക് വെസ്സലിന് സമാനമാണ് എങ്കിലും കനാൽ അടിസ്ഥാനപരമായി ഒരു എന്റോതീലിയം ട്യൂബാണ്. കനാലിന്റെ ഉള്ളിൽ, അക്വസ് ദ്രാവകത്തിനോട് ചേർന്ന് ഇത് ട്രാബെക്കുലർ മെഷ്വർക്ക് കൊണ്ട് മൂടിയിരിക്കുന്നു. അക്വസ് ദ്രാവകത്തിൻറെ ഒഴുക്ക് നിയന്ത്രിക്കുന്നത് ഈ കനാലാണ്.

പരമ്പരാഗതമായി, കനാൽ ഒരു രക്തക്കുഴലായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ 2014 ൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ കാണിക്കുന്നത് ഷ്ലെംസ് കനാലിൻറെ തന്മാത്രാ ഐഡന്റിറ്റി ലിംഫറ്റിക് വാസ്കുലേച്ചറിനോട് വളരെ സാമ്യമുള്ളതാണ് എന്നാണ്.[5] [6] [7]

ലിംഫറ്റിക് പോലുള്ള ഐഡന്റിറ്റി

പരമ്പരാഗത ജ്ഞാനം ഷ്ലെംസ് കനാലിനെ (സ്ലീറൽ വെനസ് സൈനസ് എന്നും അറിയപ്പെടുന്നു) ഒരു സിരയായി കണക്കാക്കുന്നുണ്ടെങ്കിലും, കനാൽ ലിംഫറ്റിക് വാസ്കുലേച്ചറിനെ അനുസ്മരിപ്പിക്കുന്ന നിരവധി ഘടനാപരവും പ്രവർത്തനപരവുമായ സവിശേഷതകൾ പങ്കിടുന്നു. ധമനികളിലെ രക്തചംക്രമണം ലഭിക്കാത്തതിനാൽ ഫിസിയോളജിക്കൽ ക്രമീകരണങ്ങളിൽ ഇത് ഒരിക്കലും രക്തത്താൽ നിറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.[8]

കനാലോപ്ലാസ്റ്റി

കണ്ണിലെ അക്വസ് ദ്രാവകത്തിൻറെ സ്വാഭാവികമായ ഡ്രെയിനേജ് സിസ്റ്റം പുനഃസ്ഥാപിച്ച് കണ്ണിലെ മർദ്ദം ശരിയായ അളവിൽ നിലനിർത്താനുള്ള ഒരു പ്രക്രീയയാണ് കനാലോപ്ലാസ്റ്റി. മൈക്രോ കത്തീറ്ററുകൾ ഉപയോഗിച്ചുള്ള ലളിതമായ പ്രക്രിയയാണ് കനാലോപ്ലാസ്റ്റി. കനോലോപ്ലാസ്റ്റി നടത്താൻ, ഒരു ശസ്ത്രക്രിയാ വിദഗ്ധൻ ഷ്ലെംസ് കനാലിലേക്ക് ഒരു ചെറിയ മുറിവുണ്ടാക്കി വിസ്കോലാസ്റ്റിക് എന്ന അണുവിമുക്തവും ജെൽ പോലുള്ളതുമായ വസ്തു കുത്തിവച്ചുകൊണ്ട് പ്രധാന ഡ്രെയിനേജ് ചാനലിനെയും അതിന്റെ ചെറിയ കളക്ടർ ചാനലുകളെയും ഒരു മൈക്രോകീറ്റർ ഉപയോഗിച്ച് ഐറിസിന് ചുറ്റും കറക്കുന്നു. തുടർന്ന് കത്തീറ്റർ നീക്കംചെയ്യുകയും കനാലിനുള്ളിൽ ഒരു തുന്നൽ സ്ഥാപിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഷ്ലെംസ് കനാൽ തുറക്കുന്നതിലൂടെ കണ്ണിനുള്ളിലെ മർദ്ദം കുറയും. ഇതിന് ദീർഘകാല ഫലങ്ങൾ ലഭ്യമാണ്, 2009 മെയ് മാസത്തിൽ ജേണൽ ഓഫ് കാറ്ററാക്റ്റ് ആൻഡ് റിഫ്രാക്റ്റീവ് സർജറിയിൽ ഇത് പ്രസിദ്ധീകരിച്ചു. [9] [10] [11] [12]

അധിക ചിത്രങ്ങൾ

ഇതും കാണുക

പരാമർശങ്ങൾ

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.