ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്രരംഗത്തെ 1960-80 കാലഘട്ടത്തിലെ ഒരു പ്രമുഖ നടിയായിരുന്നു സൈറ ബാനോ എന്നും അറിയപ്പെടുന്ന സൈറ ബാനു. (ഹിന്ദി: साइरा बानु, Urdu: سائرہ بانو), ജനനം: ഓഗസ്റ്റ് 23, 1944)
സൈറ ബാനു | |
---|---|
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1960 - 80 |
ജീവിതപങ്കാളി(കൾ) | ദിലീപ് കുമാർ (1966-ഇതുവരെ) |
1930-40 കളിൽ പ്രസിദ്ധ നടിയായിരുന്ന നസീം ബാനുവിന്റെ മകളാണ് സൈറ ബാനു.[1],
സൈറ തന്റെ ആദ്യ ചിത്രം പ്രമുഖ നടനായ ഷമ്മി കപൂറിന്റെ കൂടെയാണ് അഭിനയിച്ചത്. 1961 ൽ പുറത്തിറങ്ങിയ ജംഗ്ലീ എന്ന ഈ ചിത്രം വളരെ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആ വർഷത്തെ ഫിലിംഫെയർ അവാർഡും സൈറക്ക് ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു ശേഷം തുടർന്നുള്ള വർഷങ്ങളിൽ സൈറ ഒരു പാട് വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ നടനായ രാജേന്ദ്ര കുമാറുമായി നീണ്ട പ്രണയത്തിനു ശേഷം ഇവർ പിരിഞ്ഞതിനുശേഷം പ്രമുഖ നടനയാ ദിലീപ് കുമാറിനെ സൈറ 1966 ൽ വിവാഹം ചെയ്തു.
1966,ൽ 22 വയസ്സുള്ള സൈറ 44 വയസ്സുള്ള ദിലീപ് കുമാറിനെ വിവാഹം ചെയ്തു. വളരെയധികം വാർത്ത പ്രാധാന്യം നേടിയ ഈ വിവാഹം ഒരു വിജയ ബന്ധമായിരുന്നു. ഇവർക്ക് കുട്ടികളില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.