From Wikipedia, the free encyclopedia
വിശുദ്ധ അന്ന (ആൻ, ഹന്ന, from Hebrew Hannah חַנָּה, meaning "favor" or "grace") ക്രിസ്തീയ ഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരം കന്യാമറിയത്തിന്റെ അമ്മയും യേശുവിന്റെ മാതാമഹിയും ആണ്. ആൻ(Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന നാമത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. മറിയത്തിന്റെ മാതാവിന്റെ പേരു കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല.
വിശുദ്ധ അന്ന | |
---|---|
കന്യാമറിയത്തിന്റെ അമ്മ, യോഗിനി, ധീരമാതാവ്, അമ്രാമിൽ നിന്നുള്ളവൾ | |
ജനനം | ക്രി.മു. ഒന്നാം ശതകത്തിലെങ്ങോ |
വണങ്ങുന്നത് | ക്രിസ്തു മതം ഇസ്ലാം മതം |
ഓർമ്മത്തിരുന്നാൾ | ജൂലൈ 26 (Western calendar) ജൂലൈ 25 (Eastern calendar) |
പ്രതീകം/ചിഹ്നം | Book, door, with Mary, Jesus or Joachim |
മദ്ധ്യസ്ഥം | മരപ്പണിക്കാർ ; കുട്ടികളില്ലാത്തവർ; മുത്തശ്ശന്മാർ ; വീട്ടമ്മമാർ ; ലേസ് നിർമാതാക്കൾ ; കളഞ്ഞ് പോയ വസ്തുക്കൾ; Fasnia(Tenerife); Mainar; Detroit; ഖനിജീവനക്കാർ ; അമ്മമാർ ; വീടുമാറൽ; old-clothes dealers; poverty; pregnancy; seamstresses; stablemen; sterility |
സാമുവേലിന്റെ അമ്മ ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് വിശുദ്ധ അന്നയുടേയും ജീവിത കഥ. ഇരുവർക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്. പാശ്ചാത്യ സഭയിൽ വിശുദ്ധ അന്ന 12ആം ശതകം വരെ അധികം ശ്രദ്ധ ആകർഷിച്ചിരുന്നില്ലെങ്കിലും പൗരസ്ത്യ സഭയിൽ ആറാം ശതകം മുതൽ തന്നെ വിശുദ്ധയെ വണങ്ങിയിരുന്നു[1].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.