ഒമ്പത്, പത്ത് നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ദാർശനികനും നിരൂപകനും നാടകകൃത്തുമായിരുന്നു രാജശേഖരൻ.[1] ഗുർജര പ്രതിഹാരരുടെ കൊട്ടാര കവിയായിരുന്നു അദ്ദേഹം.[2] കാവ്യമീമാംസ എന്ന കൃതിയുടെ കർത്താവാണ്. യായാവരീയൻ എന്നാണ് രാജശേഖരൻ സ്വകൃതിയായ കാവ്യമീമാംസയിൽ പറയുന്നത്. അദ്ദേഹത്തിൻറെ അച്ഛൻ ദർടുഹനും, അമ്മ ശീലാവതിയും, ഭാര്യ അവന്തിസുന്ദരിയുമായിരുന്നു. കനൗജിലെ രാജാവായിരുന്ന മഹേന്ദ്രപാലന്റെ (ഏ ഡി 903-907) ഉപാധ്യായനായിരുന്നു. ഏ 880-920 ആണ് രാജശേഖരന്റെ കാലം എന്നു കരുതുന്നു. സർവ്വോന്മുഖ പാണ്ഡിത്യം പ്രാകശിപ്പിച്ചിരുന്ന ഇദ്ദേഹം സരസനും പ്രകൃതിനിരീക്ഷകനുമായിരുന്നു.

കർപ്പൂരമഞ്ജരി, ഹരവിലാസം, ബാലരാമായണം, ബാലമഹാഭാരതം, വിദ്ധസാലഭഞ്ജിക എന്നിവയാണ് രാജശേഖരന്റെ മറ്റു കൃതികൾ.

കൃതികൾ

കവി രാജശേഖരന്റേതാണെന്ന് ആരോപിക്കപ്പെടുന്ന കൃതികളിൽ ഇവ ഉൾപ്പെടുന്നു:

  • Viddhaśālabhañjikā
  • Bālabhārata[3]
  • Karpūramañjarī
  • Bālarāmāyaṇa[4]
  • Kavyamimamsa

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.