2017ൽ ശ്യാംധർ സംവിധാനം ചെയ്ത ചലച്ചിത്രം From Wikipedia, the free encyclopedia
2017ൽ ശ്യാംധർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. മമ്മൂട്ടി, ആശ ശരത്, ദീപ്തി സതി എന്നിവരാണ് ഈ ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2] 2017 സെപ്റ്റംബർ 1ന് ചലച്ചിത്രം ഓണം, ബക്രീദ് എന്നിവയോടനുബന്ധിച്ച് റിലീസ് ചെയ്തു. [3] ബി. രാകേഷ്, ഫ്രാൻസിസ് കണ്ണൂക്കാടൻ എന്നിവർ യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. എം. ജയചന്ദ്രൻ ഗാനങ്ങൾക്ക് സംഗീതം നൽകുകയും ഗോപി സുന്ദർ ചിത്രത്തിന് പശ്ചാത്തലസംഗീതം നൽകുകയും ചെയ്തു. ഇന്നസെന്റ്, ദിലീഷ് പോത്തൻ, ഹരീഷ് പെരുമണ്ണ, മണിയൻപിള്ള രാജു, സോഹൻ സീനു ലാൽ, വിവേക് ഗോപൻ, സുനിൽ സുഖദ തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പുള്ളിക്കാരൻ സ്റ്റാറാ | |
---|---|
സംവിധാനം | ശ്യാംധർ |
നിർമ്മാണം | ബി. രാകേഷ് ഫ്രാൻസിസ് കണ്ണൂക്കാടൻ |
രചന | രതീഷ് രവി |
അഭിനേതാക്കൾ | മമ്മൂട്ടി ആശ ശരത് ദീപ്തി സതി ഇന്നസെന്റ് ദിലീഷ് പോത്തൻ ഹരീഷ് പെരുമണ്ണ സോഹൻ സീനുലാൽ |
സംഗീതം | ഗാനങ്ങൾ: എം. ജയചന്ദ്രൻ പശ്ചാത്തലസംഗീതം: ഗോപി സുന്ദർ |
ഛായാഗ്രഹണം | വിനോദ് ഇലമ്പള്ളി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | യൂണിവേഴ്സൽ സിനിമാസ് FTS ഫിലിംസ് |
വിതരണം | ആന്റോ ജോസഫ് ഫിലിം കമ്പനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 135 മിനിറ്റുകൾ |
ഇടുക്കി സ്വദേശിയായ അധ്യാപകനാണ് ഒരു രാജകുമാരൻ (മമ്മൂട്ടി). അധ്യാപക പരിശീലന കേന്ദ്രത്തിൽ ഇൻസ്ട്രക്ടറായി രാജകുമാരൻ എത്തുന്നു. കുട്ടികളെ വളരെയധികം സ്നേഹിക്കുന്ന അധ്യാപകനാണ് രാജകുമാരൻ. അധ്യാപക പരിശീലനത്തിനിടയിൽ രാജകുമാരന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചലച്ചിത്രത്തിന്റെ ഉള്ളടക്കം. മഞ്ജരി ആന്റണി (ആശ ശരത്) അധ്യാപക പരിശീലനത്തിനായെത്തുന്ന അധ്യാപികയാണ്. ഓമനാക്ഷൻ പിള്ള (ഇന്നസെന്റ്), സ്റ്റീഫൻ എന്ന കുര്യച്ചൻ (ദിലീഷ് പോത്തൻ), ഭരതൻ (ഹരീഷ് പെരുമണ്ണ) എന്നിവർ വിജയകുമാരന്റെ അടുത്ത സുഹൃത്തുക്കളാണ്. മഞ്ജരിയും മഞ്ജിമയും വിജയകുമാരന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. ഒടുവിൽ രാജകുമാരൻ മഞ്ജിമയെ (ദീപ്തി സതി) വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു.
ശ്യാംധർ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. സെവൻത് ഡേ ആയിരുന്നു ആദ്യത്തെ ചലച്ചിത്രം. [4] ബി. രാകേഷ്, ഫ്രാൻസിസ് കണ്ണൂക്കാടൻ എന്നിവർ സംയുക്തമായി യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ FTS ഫിലിംസുമായി സഹകരിച്ചാണ് ചലച്ചിത്രം നിർമ്മിച്ചത്.[5] ഇടുക്കിയിൽ നിന്നുള്ള ഒരു അധ്യാപകന്റെ വേഷമാണ് ഈ ചലച്ചിത്രത്തിൽ മമ്മൂട്ടിയുടേത്. 2017ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മൂന്നാമത്തെ ചലച്ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. ഗ്രേറ്റ് ഫാദർ, പുത്തൻ പണം എന്നിവയായിരുന്നു മറ്റ് രണ്ട് ചലച്ചിത്രങ്ങൾ. ആശാ ശരത്തും ഒരു അധ്യാപികയായി ചിത്രത്തിൽ അഭിനയിക്കുന്നു. മമ്മൂട്ടിയോടൊപ്പം ആശാ ശരത് അഭിനയിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ഇത്. വർഷം എന്ന ചലച്ചിത്രമായിരുന്നു ആദ്യത്തെ ചലച്ചിത്രം. മലയാളത്തിൽ ദീപ്തി സതി അഭിനയിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. നീന എന്നതായിരുന്നു മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം. [5] പാർലമെന്റ് അംഗവും നടനുമായ ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നസെന്റ് 7 വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്.[5] ഇടുക്കിയിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രീകരണം പൂർത്തിയായതിനുശേഷമാണ് ചലച്ചിത്രത്തിന്റെ പേര് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ പേര് ലളിതം സുന്ദരം, അയാൾ സ്റ്റാറാ എന്നീ പേരുകളായിരിക്കുമെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചിത്രീകരണശേഷം പുള്ളിക്കാരൻ സ്റ്റാറാ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. [5][6]
ചലച്ചിത്രത്തിന്റെ ഔദ്യോഗികമായ ട്രെയിലർ 2017 ഓഗസ്റ്റ് 5ന് പുറത്തിറങ്ങി. 2017 സെപ്റ്റംബർ 1ന് ഓണം - ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്തു. ആദ്യ ദിവസം ചലച്ചിത്രം കേരളത്തിൽ നിന്നും 95 ലക്ഷം രൂപ കളക്ഷൻ നേടി. [7] പക്ഷെ സിനിമ തിയറ്ററിൽ പരാജയപ്പെട്ടു .
പുള്ളിക്കാരൻ സ്റ്റാറാ | ||||
---|---|---|---|---|
ചലച്ചിത്രം by എം. ജയചന്ദ്രൻ | ||||
Released | 10 ഓഗസ്റ്റ് 2017 | |||
Genre | Film soundtrack | |||
Producer | എം. ജയചന്ദ്രൻ | |||
എം. ജയചന്ദ്രൻ chronology | ||||
|
എം. ജയചന്ദ്രനാണ് ചിത്രത്തിലെ എല്ലാ ഗാനങ്ങളുടെയും സംഗീത സംവിധാനം നിർവ്വഹിച്ചത്. ഗോപി സുന്ദറായിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സംഗീത സംവിധായകൻ. 2017 ഓഗസ്റ്റ് 10 ന് ചിത്രത്തിലെ ഗാനങ്ങൾ ഔദ്യോഗികമായി പുറത്തിറങ്ങി. [8]മ്യൂസിക് 247 ആണ് ചിത്രത്തിലെ ഗാനങ്ങൾ ഔദ്യോഗികമായി യൂട്യൂബിലൂടെ റിലീസ് ചെയ്തത്.
നം. | ഗാനം | ഗായകർ | ഗാനരചയിതാവ് |
---|---|---|---|
1 | "തപ്പ് തപ്പ്" | ശ്രേയ ജയദീപ് | സന്തോഷ് വർമ |
2 | "ഒരു കാവലം പൈങ്കിളി" | വിജയ് യേശുദാസ് | ബി.കെ. ഹരിനാരായണൻ |
3 | "മാതളത്തേൻ" | വിജയ് യേശുദാസ് | വിനായക് ശശികുമാർ |
4 | "കിളിവാതിലിൻ ചാരെ നീ" | ആൻ ആമി | എം.ആർ. ജയഗീത |
Seamless Wikipedia browsing. On steroids.