പൊന്മുടി നിഴൽത്തുമ്പി

From Wikipedia, the free encyclopedia

പൊന്മുടി നിഴൽത്തുമ്പി

നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പൊന്മുടി നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta ponmudiensis).[1][2] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[2]

വസ്തുതകൾ പൊന്മുടി നിഴൽത്തുമ്പി, Scientific classification ...
പൊന്മുടി നിഴൽത്തുമ്പി
Thumb
ആൺതുമ്പി
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Protosticta
Species:
P. ponmudiensis
Binomial name
Protosticta ponmudiensis
Kiran, Kalesh & Kunte, 2015
അടയ്ക്കുക

ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനൊന്നു നിഴൽത്തുമ്പികളിൽ എട്ടും പശ്ചിമഘട്ടത്തിൽനിന്നും ആണ്.[3][4]

കിരണും കലേഷും 2013 ൽ ഈ തുമ്പിയെ പൊന്മുടിയിൽ കാട്ടരുവിയുടെ വശത്തുള്ള ഉണങ്ങിയ പുൽപ്പടർപ്പിൽ അൽപ്പം ഉയരെയായി കണ്ടെത്തി. പുള്ളി നിഴൽത്തുമ്പി ആനമല നിഴൽത്തുമ്പി മുളവാലൻ തുമ്പികൾ, ചെങ്കറുപ്പൻ അരുവിയൻ, കാവിക്കോമരം, കൊമ്പൻ ക‌‌‌ടുവ തുടങ്ങിയ സമാന ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന മറ്റു തുമ്പികൾക്കൊപ്പമാണ് ഇവയും കണ്ടത്. വലിപ്പക്കൂടുതലും തിളങ്ങുന്ന പച്ച കണ്ണുകളും ഉദരത്തിന്റെ എഴാം ഘണ്ഡത്തിലെ വീതിയുള്ള വരയും കുറുവാലുകളുടെ പ്രത്യേക ആകൃതിയും ഇവയെ മറ്റു നിഴൽത്തുമ്പികളിൽനിന്നും തിരിച്ചറിയാൻ സഹായിക്കും.[2][5]

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.