പ്രമുഖ കവിയും ഗാനരചയിതാവുമാണ് പ്രസൂൻ ജോഷി(ജനനം:16 സെപ്റ്റംബർ 1971)മികച്ച ഗാന രചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. താരേ സമീൻപർ, എന്നചിത്രത്തിലേയും ചിറ്റഗോങ് എന്ന ചിത്രത്തിലേയും ഗാനങ്ങൾക്കായിരുന്നു ദേശീയപുരസ്കാരം

വസ്തുതകൾ പ്രസൂൻ ജോഷി, പശ്ചാത്തല വിവരങ്ങൾ ...
പ്രസൂൻ ജോഷി
Thumb
പശ്ചാത്തല വിവരങ്ങൾ
ജനനം (1971-09-16) 16 സെപ്റ്റംബർ 1971  (53 വയസ്സ്)
ഉത്തർഖണ്ഡ്
തൊഴിൽ(കൾ)കവി, ചലച്ചിത്രഗാന രചയിതാവ്, പരസ്യ വാചകമെഴുത്തുകാരൻ
വർഷങ്ങളായി സജീവം1992present
വെബ്സൈറ്റ്www.prasoonjoshi.com
അടയ്ക്കുക

ജീവിതരേഖ

ഡി.കെ. ജോഷിയുടെയും സുഷമയുടെയും മകനായി ജനിച്ച പ്രസൂന്റെ ബാല്യം ഉത്തരാഖണ്ഡിലെ അൽമോറ എന്ന സ്ഥലത്തായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥനായ അച്ഛന്റെ സ്ഥലമാറ്റത്തോടൊപ്പം വടക്കേ ഇന്ത്യയിലെ അനേക ഇടങ്ങളിൽ താമസിക്കാനിട വന്നു. പതിനേഴാം വയസിൽ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്ദര ബിരുദവും എം.ബി.എ യും നേടി. ഏഷ്യൻ പെയിന്റ്സ്, കാഡ്ബറീസ്, പോണ്ട്സ് തുടങ്ങി നിരവധി പരസ്യങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചു. രാജ്കുമാർ സന്തോഷിയുടെ 'ലജ്ജ' എന്ന സിനിമയ്ക്കു പാട്ടെഴുതി ചലച്ചിത്ര രംഗത്തു പ്രവേശിച്ചു. ഫന, താരേ സമീൻ പർ, രംഗ് ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഹിറ്റുകളായി.[1]

ഫിലിമോഗ്രാഫി

  • സിക്കന്ദർ (2009)
  • ലണ്ടൻ ഡ്രീംസ് (2009)
  • ഡൽഹി 6 (2009)
  • ഗജിനി (2008)
  • തോഡാ പ്യാർതോഡാ മാജിക് (2008)
  • താരേ സമീൻ പർ (2007)
  • ഫന (2006)
  • രംഗ് ദേ ബസന്തി (2006)
  • ബ്ലാക്ക് (2005)
  • ലജ്ജ (2001)
  • ഭോപ്പാൽ എക്സ്പ്രസ്സ് (1999)
  • ചിറ്റഗോങ് (2012)

പുരസ്കാരങ്ങൾ

  • 2007: മികച്ച ഗാന രചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം (ഫന)
  • 2008: ദേശീയ ചലച്ചിത്രപുരസ്കാരം: 'താരേ സമീൻ പർ'
  • 2008: മികച്ച ഗാന രചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം
  • 2012: മികച്ച ഗാന രചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.