From Wikipedia, the free encyclopedia
ലോകത്തിൽ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവ്വ ചിത്രശലഭമാണ് നീലഗിരി കടുവ (Nilgiri Tiger). ശാസ്ത്രനാമം :Parantica nilgiriensis.[2][3][4][5][6] പശ്ചിമഘട്ടത്തിലെ തദ്ദേശീയ ഇനമാണ്. പശ്ചിമഘട്ടത്തിലെ ആയിരം മീറ്ററിലും അധികം ഉയരമുള്ള മലനിരകളിലെ ചോലവനങ്ങളിൽ മാത്രമാണ് ഇവയെ കാണുന്നത്.
നീലഗിരി കടുവ Nilgiri Tiger | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Parantica |
Species: | P. nilgiriensis |
Binomial name | |
Parantica nilgiriensis (Moore, 1877) | |
Synonyms | |
Danais nilgiriensis |
വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയാണ്.1957 ൽ മാർക്ക് അലക്സാണ്ടർ വിൻഡർ- ബ്ളൈയ്ത് എന്ന പ്രകൃതിനിരീക്ഷകൻ ഇവയെ സർവ്വസാധാരണമായ ഒരു ചിത്രശലഭമായിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അതിന്റെ ആവാസവ്യവസ്ഥയായ മലനിരകളിൽ തേയില കൃഷി വ്യാപകമായതോടെ ഇവരുടെ ജനസാന്ദ്രതയിൽ ദ്രുതഗതിയിലുള്ള കുറവുണ്ടായി. [7]
വള്ളിപ്പാല എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയുടെ നിറം വെളുപ്പ്. മുട്ടവിരിയാൻ നാലു മുതൽ ആറു വരെ ദിവസമെടുക്കും. ശലഭപ്പുഴുവിന് തെളിനീലക്കടുവയുടെ ശലഭപ്പുഴുവിനോട് നല്ല സാമ്യമുണ്ട്. 14-15 ദിവസംകൊണ്ട് സമാധിദശയിലാകുന്നു. പുഴുപ്പൊതിയുടെ നിറം ഇളം പച്ചയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.