നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കിഴക്കൻ താമരത്തുമ്പി (ശാസ്ത്രീയനാമം: Paracercion melanotum).[2][3][1] ഇവ ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ജാവ, ഫിലിപ്പൈൻസ്, തായ്‌ലാന്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[1]
കിഴക്കൻ താമരത്തുമ്പി | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Paracercion |
Species: | P. melanotum |
Binomial name | |
Paracercion melanotum (Selys, 1876) | |
Synonyms | |
|
പാരാസെർസിയോൺ ജീനസിൽ ഉള്ള സ്പീഷീസുകളെക്കുറിച്ചു ഡി. എൻ. എ. ബാർകോഡിങ്, മോർഫോളജി തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ വിശദമായ പഠനം P. pendulum, P. malayanum എന്നീ സ്പീഷീസുകൾ P. melanotum എന്ന സ്പീഷിസിൻ്റെ പര്യായങ്ങൾ ആണ് എന്ന് കണ്ടെത്തി.[4]
ആഴം കുറഞ്ഞ തടാകങ്ങളിലും കുളങ്ങളിലിലും പ്രജനനം നടത്തുന്ന ഈ തുമ്പികൾ അത്തരം ജലാശയങ്ങലുടെ മധ്യത്തിലുള്ള ജലസസ്യങ്ങളിൽ ഇരിക്കുന്നതുകാണാം.[1] വളരെയധികം സ്ഥലങ്ങളിൽ ഇവയുണ്ടെങ്കിലും വളരെ അപൂർവമായേ ഇവയെ കണ്ടെത്താറുള്ളൂ.[5][6][7][8]
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.