പണ്ഡിറ്റ് കെ.പി. കറുപ്പൻ
മലയാള കവിയും നാടകകൃത്തും സാമൂഹികപരിഷ്കർത്താവും From Wikipedia, the free encyclopedia
Remove ads
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹികപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പൻ (24 മേയ് 1885 - 23 മാർച്ച് 1938). മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ എന്നാണ്.
Remove ads
ജീവിതരേഖ
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും (അത്തോപൂജാരി വൈദ്യൻ എന്നും അറിയപ്പെട്ടിരുന്നു) കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24 ന് ആണ് ജനനം.[1][2] ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അദ്ദേഹം പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലകൻ' 'സാഹിത്യ നിപുണൻ' എന്നീ ബഹുമതികളും നൽകി ആദരിച്ചിട്ടുണ്ട്.[3] 1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2] ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.[4] അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു.[3][2] 1938 മാർച്ച് 23ന് 53–ാം വയസ്സിലാണ് അന്ത്യം.[1]
Remove ads
സഭകൾ
നാൾവഴികളിലൂടെ
കൃതികൾ
- ലങ്കാമർദ്ദനം
- നൈഷധം (നാടകം)
- ഭൈമീപരിണയം
- ചിത്രലേഖ
- ഉർവശി (വിവർത്തനം)
- ശാകുന്തളം വഞ്ചിപ്പാട്ട്
- കാവ്യപേടകം (കവിതകൾ)
- ചിത്രാലങ്കാരം
- ജലോദ്യാനം
- രാജരാജപർവം
- വിലാപഗീതം
- ജാതിക്കുമ്മി
- ബാലാകലേശം (നാടകം)
- എഡ്വേർഡ്‌വിജയം (നാടകം)
- പഞ്ചവടി (നാടകം)
- ഉലൂപോഖ്യാനം (നാടകം)
- കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
- ആചാരഭൂഷണം
- ഉദ്യാനവിരുന്ന്
- സമാധിസപ്താഹം- ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ അനുശോചിച്ചുകൊണ്ട് രചിച്ച കൃതി.[3]
- സാമുദായികഗാന കലകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads


