From Wikipedia, the free encyclopedia
സ്വീഡൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനും സസ്യനാമകരണവിദഗ്ദ്ധനുമായിരുന്നു ഒലോഫ് പീറ്റർ സ്വാട്സ് (Olof Peter Swartz). (സെപ്തംബർ 21, 1760 – സെപ്തംബർ 19, 1818). ടെറിഡോഫൈറ്റുകളുടെ പഠനത്തെസംബന്ധിച്ചുള്ള കാര്യങ്ങൾക്കാണ് അദ്ദേഹം ഏറ്റവും നന്നായി അറിയപ്പെട്ടിരുന്നത്. ഉപ്സാല സർവ്വകലാശാലയിൽ ആയിരുന്നു അദ്ദേഹം പഠനം നടത്തിയിരുന്നത്. 1781 -ൽ അദ്ദേഹത്തിന് ഗവേഷണബിരുദം ലഭിച്ചു.
ഓർക്കിഡുകളുടെ കാര്യങ്ങളിൽ വിദഗ്ദ്ധനായ അദ്ദേഹം സ്വന്തം പഠനം വഴിതന്നെ 25 ജനുസ് ഓർക്കിഡുകളെ തിരിച്ചറിഞ്ഞു. മിക്ക ഓർക്കിഡുകൾക്കും ഒരു സ്റ്റാമൻ മാത്രമേ ഉള്ളൂ എന്നും സ്ലിപ്പെർ ഓർക്കിഡുകൾക്ക് രണ്ടുസ്റ്റാമനുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് അദ്ദേഹമാണ്.[2]
ഫാബേസിയിലെ ജനുസായ Swartzia ക്ക് Schreber സ്വാട്സിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തതാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.