ഇന്ത്യയിൽ ഒഡീഷ സംസ്ഥാനത്തിലെ പ്രധാനഭാഷയാണ്‌ ഒഡിയ(ଓଡ଼ିଆ). ഔദ്യോഗികമായി ഒഡിയ എന്ന് ഉച്ചരിക്കുന്നു. ഇന്ത്യയി‍ലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെൻസസ് പ്രകാരം 3,30,17,446 ആണ്‌.[3]ഛത്തീസ്ഗഡ്‌, ഒഡീഷ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്ന പശ്ചിമബംഗാളിലെ മിഡ്‌നാപ്പൂർ ജില്ല, ഝാർഖണ്ഡ് സംസ്ഥാനത്തിലെ സരായികേല ഖർസാവൻ ജില്ല , അന്ധ്രയിലെ ശ്രീകാകുളം എന്നീ പ്രദേശങ്ങൾ കൂടാതെ‍ ഗുജറാത്ത് സംസ്ഥാനത്തിലെ സൂറത്ത് നഗരത്തിലും ഒഡിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒഡിയയുടെ പ്രാദേശികവകഭേദങ്ങളിൽ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒഡിയ, ബലസോറി ഒഡിയ, ഗഞ്‌ജമി ഒഡിയ, ദേശീയ ഒഡിയ (ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നത്)ഹൽബി, ഭാത്രി, സാംബല്പൂരി ഒഡിയ, കൽഹന്ദി ഒഡിയ, സിങ്ഭും ഒഡിയ എന്നിവയാണ്‌. ഒഡിയ എഴുതുന്നത് ഒഡിയ ലിപിയിലാണ്‌.

വസ്തുതകൾ ഒഡിയ, ഉച്ചാരണം ...
ഒഡിയ
ଓଡ଼ିଆ oṛiā
Thumb
ഉച്ചാരണം[oˈɽia]
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംഒഡീഷ, ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്‌, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബിഹാർ
സംസാരിക്കുന്ന നരവംശംOriyas
മാതൃഭാഷയായി സംസാരിക്കുന്നവർ
33 million (2007)[1]
Indo-European
Oriya alphabet (Brahmic)
Oriya Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഒഡീഷ, ഝാർഖണ്ഡ്‌
ഭാഷാ കോഡുകൾ
ISO 639-1or
ISO 639-2ori
ISO 639-3oriinclusive code
Individual codes:
ory  Oriya
spv  Sambalpuri
ort  Adivasi Oriya (Kotia)
dso  Desiya
ഗ്ലോട്ടോലോഗ്macr1269  partial match[2]
Linguasphere59-AAF-x
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.